നാട്ടുവാര്‍ത്തകള്‍

കോണ്‍ഗ്രസിനു പുതിയ അധ്യക്ഷന്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ജൂണില്‍ തെരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാവും സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കുക. ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഇക്കാര്യമറിയിച്ചത്. ഇന്നത്തെ പ്രവര്‍ത്തക സമിതി യോഗത്തിലും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണി ഗാന്ധിക്ക് കത്തയച്ച നേതാക്കളും മറ്റ് നേതാക്കളും തമ്മില്‍ ശക്തമായ വാഗ്വാദം നടന്നു.

2021 ജൂണില്‍ അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയുടെ സംഘടനാ അഴിച്ചുപണികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള പ്രവര്‍ത്തക സമിതി യോഗത്തില്‍ തിരുത്തല്‍ വാദികളും മറ്റ് നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്കേറ്റണാണുണ്ടായത്

അധ്യക്ഷ സ്ഥാനത്തേക്കടക്കമുള്ള തെരഞ്ഞെടുപ്പ് ദ്രുതഗതിയില്‍ നടത്തണമെന്ന് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക്, പി ചിദംബരം എന്നീ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മാസങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടികളെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചതും ഇവരായിരുന്നു.

അതേസമയം, ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അശോക് ഗെലോട്ട്, അമരീന്ദര്‍ സിങ്, എകെ ആന്റണി, താരിഖ് അന്‍വര്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മതി അധ്യക്ഷനെ കണ്ടെത്തല്‍ എന്ന വാദത്തില്‍ ഉറച്ചുനിന്നു. കോണ്‍ഗ്രസിന് അധ്യക്ഷനുണ്ടാവണം എന്നത് മാത്രമാണ് ആവശ്യമെന്നും അന്തിമ തീരുമാനം സോണിയ ഗാന്ധി എടുക്കട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.

തര്‍ക്കം തുടര്‍ന്നതോടെ രാഹുല്‍ ഗാന്ധി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാമെന്ന ധാരണയ്ക്ക് ശേഷം പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചു. മെയ് അവസാനം പ്ലീനറി സെഷന്‍ വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായേക്കും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതുമുതല്‍ സോണിയ ഗാന്ധിയാണ് ഇടക്കാല അധ്യക്ഷയായി തുടരുന്നത്. രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നുള്ള ആവശ്യം പല കോണുകളില്‍നിന്ന് ഉയരുന്നുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ആ സ്ഥാനത്തേക്ക് കടന്നുവരട്ടെ എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

അധ്യക്ഷനില്ലാതെ തുടരുന്നതിനിടയില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ ഓഗസ്റ്റില്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത് കോണ്‍ഗ്രസില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഈ നേതാക്കളുമായി സോണിയ ഗാന്ധി കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തുകയും അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
കര്‍ഷക സമരത്തിന് നല്‍കുന്ന പിന്തുണ തുടരാനും പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് പ്രമേയം യോഗത്തില്‍ പാസാക്കി.

 • ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway