നാട്ടുവാര്‍ത്തകള്‍

മുത്തൂറ്റില്‍ തോക്ക് ചൂണ്ടി ഏഴു കോടിയുടെ കവര്‍ച്ച; സംഘം ഹൈദരാബാദില്‍ പിടിയില്‍

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലാംഗ സംഘത്തെ പിടികൂടിയത്. പ്രതികളില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയെന്നും സംഘത്തെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് മുത്തൂറ്റിന്റെ ഹൊസൂര്‍ ശാഖയില്‍ സംഘം തോക്ക് ചൂണ്ടി മോഷണം നടത്തിയത്. ഏഴുകോടി രൂപയുടെ സ്വര്‍ണ്ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.

ശാഖ മാനേജറെയും ജീവനക്കാരെയും കെട്ടിയിട്ടായിരുന്നു കവര്‍ച്ച. മോഷണത്തിന് പിന്നാലെ സംഘം സംസ്ഥാന അതിര്‍ത്തി കടന്നെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെയും പിടികൂടിയത്.

 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway