നാട്ടുവാര്‍ത്തകള്‍

ബൈഡന്‍ സംഘത്തില്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ആലപ്പുഴക്കാരി

അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ജനാധിപത്യ, മനുഷ്യാവകാശ വിഷയങ്ങളുടെ ഏകോപന ചുമതല ആലപ്പുഴക്കാരിക്ക്. മുഹമ്മ കണ്ണങ്കര കളത്തില്‍ ജയിംസ് സക്കറിയ കളത്തിലിന്റേയും ചൈനീസ് തായ്‌പേയ് സ്വദേശിനി ലൂസിയയുടേയും മകളാണ് ബൈഡന്‍ ഏകോപന ചുമതലയേല്‍പ്പിച്ച ശാന്തി കളത്തില്‍.

ശാന്തി ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം അമേരിക്കയിലാണെങ്കിലും ആലപ്പുഴ ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. 20 വര്‍ഷം മുമ്പ് ഇവര്‍ മുത്തച്ഛനേയും മുത്തശ്ശിയേയും കാണാന്‍ കണ്ണങ്കരയില്‍ വന്നിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ഡെമോക്രാറ്റിക് സ്റ്റഡീസിന്റെ സീനിയര്‍ ഡയറക്ടറായിരുന്നു ശാന്തി. ലോകബാങ്ക് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

നയതന്ത്രം, മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പുസ്‌കങ്ങള്‍ എഴുതിയിട്ടുണ്ട് ശാന്തി. ഹോങ്കോങ്ങില്‍ ഏഷ്യന്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ ലേഖികകയായും പ്രവര്‍ത്തിച്ചു.

ഒബാമയുടെ മുന്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റും ആണവായുധ വിരുദ്ധ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ വുള്‍ഫ്‌സ്താല്‍ ആണ് ശാന്തിയുടെ പങ്കാളി. ജയന്‍ കളത്തിലാണ് സഹോദരന്‍.

 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway