നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിന്‍ലാല്‍ കോടതിയില്‍ എത്തിയില്ല


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷി വിപിന്‍ലാല്‍ വിചാരണ കോടതിയില്‍ ഹാജരായില്ല. അതേസമയം, വാറണ്ട് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു. കേസില്‍ മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയില്‍ മോചിതനായതിനെ തുടര്‍ന്നാണ് ഇന്ന് ഹാജരാകുവാന്‍ വിപിന്‍ ലാലിനോട് കോടതി നിര്‍ദേശിച്ചിരുന്നത്.

പ്രതിഭാഗത്തിന്‍റെ പരാതിയെത്തുടര്‍ന്നാണ് വിപിന്‍ലാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. നേരത്തെ വിപിന്‍ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് കോടതി വിപിന്‍ലാലിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിപിന്‍ലാലിന്‍റെ അഭിഭാഷകന്‍ വാറന്‍റ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതില്‍ ഹൈക്കോടതി വിധിയനുസരിച്ചായിരിക്കും വിപിന്‍ലാലിന്‍റെ ഭാവി നടപടികള്‍.

മാപ്പ് സാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്.
കേസില്‍ പ്രതികളായ സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), മണികണ്ഠന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

 • ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway