നാട്ടുവാര്‍ത്തകള്‍

സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് ,കേന്ദ്ര ഏജന്‍സിയെ ഇപ്പോ പെരുത്ത ബിശ്വാസം!ജയ് ജയ് സി.ബി.ഐകേരളത്തില്‍ നിയമസഭാതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് വിട്ടു. കേരളം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്ത് വശംകെട്ട കേസാണ് ഇപ്പോള്‍ സി.ബി.ഐക്ക് വിടുന്നത്. ഇത് രാഷട്രീയ പ്രേരിതമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. രാഷട്രീയ പ്രേരിതമല്ല ഇതെന്ന് വിശദീകരിക്കാന്‍ സി.പി.എം ഏറെ ബുദ്ധിമുട്ടും. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ നില്‍ക്കെ പിണറായി നടത്തിയ ഈ നീക്കം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. സി.ബി.ഐക്കും കേന്ദ്ര ഏജന്‍സികള്‍ക്കും എതിരേ ആഴ്ചയില്‍ ഏഴുദിവസവും പ്രതികരിക്കുന്ന ഇടതുപക്ഷം നടത്തിയിരിക്കുന്ന ഈ നീക്കത്തിന്റെ ഗുണം ആര്‍ക്കെന്ന് അറിയാന്‍ അധിക കാലം വേണ്ടിവരില്ല. പെരിയ കേസ് പോലെയുള്ള പല കേസുകളും സി.ബി.ഐ അന്വേഷിക്കുന്നതിന് എതിരേ സുപ്രീം കോടതിയില്‍പോയ സര്‍ക്കാര്‍ പിന്നെ വീണ്ടും എന്തിന് സി.ബി.ഐ യെ ആശ്രയിക്കുന്നുവെന്ന് കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കേണ്ടിവരും.
സോളാര്‍ കേസും സോളാര്‍ നായികയുടെ പീഡന ആരോപണവും ഏറെക്കാലം കേരളം കേട്ടതാണ്. പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷവും ഇടതുസര്‍ക്കാര്‍ ആ പീഡനക്കേസില്‍ കാര്യമായ നടപടി എടുത്തില്ല. കേന്ദ്രഏജന്‍സികള്‍ സി.പി.എം നേതാക്കളെയും സര്‍ക്കാരിനെയും വേട്ടയാടുന്നു എന്ന ആരോപണം കഴിഞ്ഞ ആറുമാസമായി കേരളം കേട്ടു തഴമ്പിച്ചതാണ്. എന്നിട്ടൂം ഒട്ടും വിശ്വാസമില്ലാത്ത ഈ ഏജന്‍സിയെ തന്നെ ഒരു പീഡനക്കേസ് ഏല്‍പിക്കുന്നതിന്റെ ന്യായം അത് ഏല്‍പിച്ചവര്‍ക്ക് മാത്രമേ അറിയൂ.
രാഷ്ട്രീയമായി പിണറായിയുടെ മുഴുവന്‍ വിശ്വാസ്യതതും കളഞ്ഞു കുളിച്ച ഒരു നടപടിയായി ഈ നീക്കം വ്യാഖ്യാനിക്കപ്പെടും.
തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലൂടെ ഏറെ ദുരം മുന്നിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വന്‍ വിജത്തിന്റെ പടിവാതില്‍ക്കലും എത്തി നില്‍ക്കുകയാണ് പിണറായി നയിക്കുന്ന ഇടതുപക്ഷം. കഴിഞ്ഞ ഒരു വര്‍ഷമായി കൊറോണയ്ക്ക് എതിരേ നടത്തിയ പോരാട്ടത്തിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ മാര്‍ക്കാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയം. പാവപ്പെട്ട ജനങ്ങള്‍ ഇടതു സര്‍ക്കാരിന്റെ നടങ്ങളെ ഇരുകൈയും നീട്ടി സ്വകരിക്കുകയും ചെയ്തു. അതിനിടതില്‍ ആ ജനങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കാനേ ഈ നീക്കം കൊണ്ട് ഉപകരിക്കൂ. ഒരു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ലാവ്‌ലിന്‍കേസ് സി.ബി.ഐക്ക് വിട്ടത്. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. പക്ഷേ അതുകൊണ്ട് യു.ഡി.എഫിന് യാതൊരു ഗുണവുമുണ്ടായില്ല. അന്ന് ഉമ്മന്‍ചാണ്ടി എടുത്ത തീരുമാനത്തിന് എതിരേയുള്ള മധുര പ്രതികാരമാണ് സോളാര്‍ പീഡനം സി.ബി.ഐക്ക് വിട്ടത്.
തമി്‌ഴ്‌നാട്ടിലാണ് ഇങ്ങനെയുളള രാഷ്ട്രീയ പ്രതികാരങ്ങള്‍ മുമ്പ് കണ്ടിട്ടുള്ളത്. ജയലളിതയെ കരുണാനിധിയുടെ പോലീസ് വേട്ടയാടുന്നതും കരുണാനിധിയെ ജയലളിതയുടെ പോലീസ് അറസ്റ്റ് ചെയ്യുന്നതും കേരളം കണ്ടിട്ടുണ്ട്. കേരളവും കേരള രാഷ്ട്രീയവും ഇതില്‍ നിന്നൊക്കെ ഏറെ മെച്ചമാണെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. പക്ഷേ ഇരുപതുവര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ കണ്ടതാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്.

രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്രം വേട്ടയാടുന്നുവെന്ന് ഒരുവശത്ത് കരയുകയും മറുവശത്ത് പ്രതപക്ഷത്തിന് ഏതിരേ ഇത്തരം നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമായേ വിലയിരുത്തപ്പെടൂ.
പീഡനക്കേസില്‍ പരാതിക്കാരിയുടെ പേര് പറയാന്‍പോലും പാടില്ലെന്നാണ് നിയമം.പക്ഷേ ഈ കേസില്‍ പീഡനത്തിന് ഇരയായ സ്ത്രീ മാധ്യമങ്ങളെ ഒഴിവാക്കുമോയെന്ന് കാണാനും കാത്തിരിക്കുക.

 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway