യുകെയിലെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം. 2020 ഡിസംബര്‍ മാസം അഞ്ചാം തീയതി നിലവിലെ ചെയര്‍പേഴ്സണ്‍ മാര്ട്ടിന് ചാക്കുവിന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് 2021 - 23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ചെയര്‍പേഴ്സണ്‍ - സിബി തോമസ് (സണ്ടര്‍ലാന്റ്) വൈസ് ചെയര്‍പേഴ്സണ്‍ - ബിനു ഹരിപ്രസാദ് (ലണ്ടന്‍), സെക്രട്ടറി - ബിജു ആന്റണി (മാഞ്ചസ്റ്റര്‍) ജോയിന്റ് സെക്രട്ടറി - ജെയ്സി ജോബ് (റോംഫോര്‍ഡ്), ട്രെഷറര്‍ - സിബി സെബാസ്റ്റ്യന്‍ (ലണ്ടന്‍), പബ്ലിക് റിലേഷന്‍ ഓഫീസര്‍- തോമസ് ജോസഫ് (ഹാര്‍ലോ).
റിസോഴ്സ് ടീം കോര്‍ഡിനേറ്റര്‍-
റോക്സി ബേക്കര്‍ (ലണ്ടന്‍), കമ്മിറ്റി മെംബെഴ്സ്സായി ജോള്‍ഡിന്‍ ജോര്‍ജ്- (മാഞ്ചസ്റ്റര്‍), ജിബിന്‍ ജോസഫ്- (നോര്ത്താംപ്റ്റംണ്) ഷീനാ ലുക്ക്സണ്‍ - (ഹെര്‍ഡ്ഫോര്‍ഡ്ഷെയര്‍) അതോടൊപ്പം തന്നെ ex-offio മെംബെഴ്സ്സായി മാര്ട്ടിന് ചാക്കു (നോര്‍ത്ത് സോമര്‍സറ്റ് ) ജോസുകുട്ടി ജോസ് (ലണ്ടന്‍) എന്നിവരും പ്രവര്‍ത്തിക്കുന്നതായിരിക്കും.
2014 - ല്‍ സ്ഥാപിതമായ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ് ഫോറം കഴിഞ്ഞ ആറു വര്‍ഷത്തിലധികമായി യുകെയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
മലയാളികളായ സോഷ്യല്‍ വര്‍ക്കേഴ്സിനെ ഒന്നിപ്പിക്കുവാനും, പരസ്പര സഹകരണവും ഐക്യവും വര്‍ദ്ധിപ്പിക്കാനും അതോടൊപ്പം തന്നെ സാമൂഹ്യ വികസനത്തിനായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും ഉള്ള ഒരു വേദിയായിട്ടാണ് ഈ ഫോറം രൂപം കൊണ്ടത്.
നാട്ടില്‍ നിന്നും യുകെയിലെ വിവിധ കൗണ്‍സിലുകളിലും നാഷ്ണല്‍ ഹെല്‍ത്ത് സര്‍വീസിലുമായി
ജോലി ചെയ്യുന്ന ധാരാളം മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ് അവരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ നാട്ടി
ല്‍ നിന്നും പുതിയതായി വരുന്ന സോഷ്യല്‍ വര്ക്കേഴ്സ്സിനെ ജോലി ലഭിക്കുന്നതിനായി സഹായിക്കുകയും ചെയ്യുന്ന ഏറെ പ്രശംസയര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ അംഗങ്ങളുടെയും സോഷ്യല്‍ വര്‍ക്ക് പ്രൊഫ്ഷന്റെയും ഉന്നമനത്തിനായി മറ്റു സംഘടനകളും, അസോസിയേഷനുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി IFSW ( International Federation of Social Workers) ബ്രിട്ടീഷ് അസോസിയേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് (BASW), കേരളാ പ്രൊഫ്ഷണല്‍ സോഷ്യല്‍ വര്‍ക്ക് ഫോറം (KAPS) അതോടൊപ്പം തന്നെ വിവിധ യൂണിവേഴ്സിറ്റികളും കൗണ്‍സിലുകളും ആയി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി ലക്ഷ്യമിടുന്നു.
സോഷ്യല്‍ വര്‍ക്ക് ജോലി ഉള്ളവരുടെ തുടര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രെയിനിംങ്ങുകള്‍ അംഗങ്ങള്‍ക്ക് ഒത്തിരി ഉപകാരപ്രദമാകുന്നു. ഭാവിയില്‍ ഇത്തരം ട്രെയിനിംങ്ങുകള്‍ തുടരുന്നതിനോടൊപ്പം തന്നെ മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും, റെഗുലേറ്ററി ബോര്‍ഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നു.
സംഘടനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന വെബ്സൈറ്റ് വിസിറ്റ് ചെയ്യുക. http://www.ukmswforum.org
സംഘടനയില്‍ അംഗമാകാന്‍ താല്പര്യപ്പെടുന്നവര് താഴെ പറയുന്നവരുമായി ബന്ധപെടാവുന്നതാണ്.
സിബി തോമസ് - 07988996412
ബിജു ആന്റണി - 078809285451
തോമസ് ജോസഫ് - 07939492035