പാല്‍മസ്: പാല്‍മസ് നഗരത്തിനടുത്തുണ്ടായ വിമാനാപകടത്തില്‍ പാല്‍മസ് ഫുട്ബോള്‍ ക്ലബ് പ്രസിഡന്റ് ഉള്‍പ്പടെ ആറു പേര് മരിച്ചു. ക്ലബ് പ്രസിഡന്റ് ലൂകാസ് മെയ്റ, കളിക്കാരായ ലൂകാസ് പ്രാക്സെഡെസ്, ഗുല്‍ഹേം നോ, റാനുലെ, മാര്‍ക്കസ് മോലിനാരി പൈലറ്റ് വാഗ്നര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ടോകാന്റിനെന്‍സ് ഏവിയേഷന്‍ അസോസിയേഷന്റെ വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീഴുകയായിരുന്നു. ബ്രസീല്‍ കപ്പ് മത്സരത്തില്‍ പങ്കെടുക്കാനായി കളിക്കാരുമായി യാത്ര തിരിച്ച ചെറിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 800 കിലോമീറ്റര്‍ അകലെയുളള ഗോയാനിയയിലേക്കായിരുന്നു യാത്ര.
ഏത് തരത്തിലുള്ള വിമാനമാണ് വിമാനാപകടത്തില്‍ ഉള്‍പ്പെട്ടതെന്ന് ക്ലബ് പറഞ്ഞിട്ടില്ല.
2016 ല്‍ കൊളംബിയയില്‍ നടന്ന കോപ സുഡാമെറിക്കാന ഫൈനലില്‍ പങ്കെടുക്കാന്‍ പോകവേ വിമാനം മെഡെലിനു വെളിയിലുള്ള ഒരു കുന്നിന്മുകളില് തകര്‍ന്നുവീണു ചാപെകോന്‍സ് സ്ക്വാഡ് മുഴുവന്‍ കൊല്ലപ്പെട്ടിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഗൊയാസ് സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ തകര്‍ന്ന് മുന്‍ ഇന്റര്‍നാഷണല്‍ ക്യാപ്റ്റന്‍ ഫെര്ണാണ്ടാവോ കൊല്ലപ്പെട്ടിരുന്നു.