നാട്ടുവാര്‍ത്തകള്‍

ശരീരത്തില്‍ തൊടാതെ വസ്ത്രത്തിനു പുറത്തു മാറിടത്തില്‍ സ്പര്‍ശിച്ചത് ലൈംഗിക പീഡനമല്ലെന്ന് കോടതി


പെണ്‍കുട്ടിയെ വസ്ത്രത്തിനു പുറത്തു കൈവച്ച് സ്പര്‍ശിക്കുന്നത് പോക്സോ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നു ബോംബെ ഹൈക്കോടതി. 12 വയസുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തിയൊന്‍പതുകാരനെ മൂന്നു വര്‍ഷത്തേക്കു ശിക്ഷിച്ച സെഷന്‍സ് കോടതി നടപടി തിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം ഐപിസി 354യുടെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു. 12 വയസുകാരിയുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടേതാണ് നിരീക്ഷണം.

സതീഷ് എന്ന വ്യക്തി 2016 ഡിസംബറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.
നാഗ്‌പുരിലെ വീട്ടിലേക്ക് പെണ്‍കുട്ടിയെ പേരയ്ക്ക നല്‍കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍വച്ച് പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മേല്‍വസ്ത്രം മാറ്റാതെയാണ് മാറിടത്തില്‍ സ്പര്‍ശിച്ചത്. അതിനാല്‍ത്തന്നെ അതിനെ ലൈംഗിക ആക്രമണമായി കണക്കാക്കാനാകില്ല.

പോക്‌സോ ആക്ടും ഐപിസി 354ഉം ചേര്‍ത്താണ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. അതുപ്രകാരമുള്ള ശിക്ഷ തുടരുന്നതിനിടെയാണ് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പോക്‌സോ പ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കിയെങ്കിലും സെക്‌ഷന്‍ 354 പ്രകാരമുള്ള ശിക്ഷ നിലനില്‍ക്കും.

ജനനേന്ദ്രിയം, മാറിടം, ഗുഹ്യഭാഗം എന്നിവയില്‍ സ്പര്‍ശിക്കുകയോ അല്ലെങ്കില്‍ മറ്റൊരാളുടെ ജനനേന്ദ്രിയം, മാറിടം, ഗുഹ്യഭാഗം എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ പോക്‌സോ പ്രകാരം ലൈംഗിക പീഡനമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ലൈംഗികോദ്ദേശ്യത്തോടെ ശരീരം പരസ്പരം ചേര്‍ന്ന് (physical contact) നടത്തുന്ന എന്തും പീഡനത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ ശരീരം പരസ്പരം ചേരുക എന്നാല്‍ അതിനര്‍ഥം ചര്‍മം ചര്‍മത്തോടു ചേരുക എന്നതാണെന്നും അല്ലെങ്കില്‍ ശരീരഭാഗത്തില്‍ നേരിട്ടു കടന്നുപിടിക്കുക എന്നതാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

പോക്‌സോ സെക്ഷന്‍ 7 പ്രകാരമുള്ള ലൈംഗീക അതിക്രമത്തിന് 3-5 വര്‍ഷം വരെയാണ് തടവുശിക്ഷ. ഐപിസി 35 പ്രകാരമുള്ള കേസിന് ഒരു വര്‍ഷം വരെയാണ് തടവ്.

  • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
  • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
  • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
  • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
  • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
  • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
  • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
  • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
  • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
  • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway