ചരമം

തിരുവനന്തപുരത്തു പള്ളിമേടയില്‍ വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പാ​ള​യം സെന്റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ല്‍ സ​ഹ​വി​കാ​രി ഫാ. ​ജോണ്‍​സ​ണെ(31) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ള്ളി​മേ​ട​യി​ലെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

രാവിലെ എട്ട് മണിയോട് കൂടിയാണ് ഫാ.ജോണ്‍സണെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മരിച്ച നിലയിലാണ് എത്തിച്ചതെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരം.

ഞാ​യ​റാ​ഴ്ച പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​നു ശേ​ഷം ശേ​ഷം ഉ​റ​ങ്ങാ​ന്‍ പോ​യ അച്ചന്‍ ഇ​ന്നു രാ​വി​ലെ വി​ളി​ച്ചി​ട്ടും എ​ഴു​ന്നേ​റ്റി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നു ആണ് ആ​ശു​പ​ത്രി​യി​ലേക്ക് കൊണ്ടുപോയത്.

ഫാ.ജോണ്‍സണ് ചില രോഗങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മരണകാരണം വ്യക്തമാകുയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. മ്യൂസിയം സ്റ്റേഷന്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ല​ത്തീ​ന്‍ സ​ഭാം​ഗ​മാ​യ ഫാ. ​ജോ​ണ്‍​സ​ണ്‍ തി​രു​വ​ന​ന്ത​പു​രം പ​ത്തി​യൂര്‍ സ്വ​ദേ​ശി​യാ​ണ്. ഒ​രു വ​ര്‍ഷം മു​മ്പാ​യി​രു​ന്നു വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​നും വൈ​ദി​ക​നാ​ണ്. ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്‌. ഫാ. ​ജോ​ണ്‍​സ​ണ്‍ മു​ന്‍ ഗു​സ്തി​താ​രം കൂ​ടി​യാ​ണ്.

 • യുകെ പെന്തക്കോസ്ത് സമൂഹത്തിലെ ആദ്യകാല അംഗം കെ ടി തോമസ് ലണ്ടനില്‍ നിര്യാതനായി
 • സൗദിയില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്സുമാര്‍ മരിച്ചു; 2പേര്‍ക്ക് പരിക്ക്
 • ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
 • ക്രോയ്ഡോണില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടില്‍ മരിച്ചു
 • കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു
 • വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍, വായിലും മൂക്കിലും പഞ്ഞി, കവറിട്ട് തലയും മുഖവും മറച്ച നിലയില്‍
 • കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
 • പാലക്കാട് അമ്മയും രണ്ട് കുഞ്ഞുങ്ങളും വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍
 • എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway