യു.കെ.വാര്‍ത്തകള്‍

ബാക്കിവരുന്ന വാക്‌സിന്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന സെന്ററുകള്‍ക്കെതിരെ നടപടിയെന്ന് എന്‍എച്ച്എസ്

യുകെയിലെ വാക്‌സിനേഷന്‍ പദ്ധതിയില്‍ ദിവസത്തിന്റെ അവസാനം ബാക്കിവരുന്ന കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉപയോഗപ്രദമാക്കാന്‍ പദ്ധതിയില്ല. ഇതുമൂലം വാക്‌സിന്‍ പാഴായി പോകുന്നത് തടയാന്‍ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും അവ നല്‍കുകയാണ് പല വാക്‌സിന്‍ സെന്ററുകളിലെയും ജീവനക്കാര്‍ ചെയുന്നത്. എന്നാല്‍ ടോപ്പ് 4 മുന്‍ഗണനാ ഗ്രൂപ്പില്‍ പെടാത്ത ആളുകള്‍ക്ക് ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് എന്‍എച്ച്എസിന്റെ മുന്നറിയിപ്പ്.

975 ഡോസുകളുള്ള ഫിസര്‍ വാക്‌സിന്‍ ഒരിക്കല്‍ തുറന്നാല്‍ അഞ്ച് ദിവസത്തേക്കാണ് സ്റ്റോര്‍ ചെയ്യാന്‍ സാധിക്കുക. ഇത് കഴിഞ്ഞാല്‍ കളയുകയേ നിവൃത്തിയുള്ളൂ. ഈ പ്രശ്‌നം ഒഴിവാക്കാനുള്ള ജീവനക്കാരുടെ ശ്രമത്തിന് എതിരെയാണ് എന്‍എച്ച്എസ് സീനിയര്‍ ശ്രോതസ്സുകള്‍ ഭീഷണി മുഴക്കുന്നത്. 70 വയസില്‍ താഴെയുള്ള സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും യാതൊരു കാരണവശാലും ഇപ്പോള്‍ വാക്‌സിന്‍ ലഭ്യമാക്കരുതെന്നാണ് നിലപാട്.

ദേശീയ നയത്തിന് വിരുദ്ധമായി ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുന്ന സെന്ററുകള്‍ക്ക് എതിരെ അച്ചടക്ക നടപടി വരുമെന്നാണ് എന്‍എച്ച്എസിലെ മുതിര്‍ന്ന വൃത്തങ്ങള്‍ അറിയിച്ചതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 80 വയസ്സിന് മുകളില്‍ പ്രായമുള്ള കാല്‍ശതമാനം പേര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചതായി മാറ്റ് ഹാന്‍കോക് സ്ഥിരീകരിച്ചു. ഇതോടെ 6.4 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമായി. കെന്റ്, എസെക്‌സ്, ബക്കിംഗ്ഹാംഷയര്‍, സൗത്ത് ലണ്ടന്‍ എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിലാണ് ടോപ്പ് 4 മുന്‍ഗണനാ ഗ്രൂപ്പിന് പുറത്തുള്ള സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും വാക്‌സിനെടുക്കാന്‍ ക്ഷണിച്ചതെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു.

ലിവര്‍പൂളില്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്കും, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ട്രസ്റ്റ് 50-കളില്‍ പ്രായമുള്ളവരെയും ബാക്കിയുള്ള വാക്‌സിന്‍ എടുക്കാന്‍ വിളിച്ചുവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. 80ന് താഴെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയെങ്കില്‍ സംഭവം അന്വേഷിക്കേണ്ടി വരുമെന്നാണ് ആശുപത്രി വക്താവിന്റെ പ്രതികരമം. കുടുംബ, സുഹൃത് പട്ടികയുമായി പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ സെന്ററുകള്‍ക്കും, ആശുപത്രികള്‍ക്കും, ജിപിമാര്‍ക്കും എതിരെ നടപടി വേണമെന്നാണ് എന്‍എച്ച്എസ് സീനിയര്‍ സ്റ്റാഫ് ആവശ്യപ്പെടുന്നത്.

  • ബജറ്റില്‍ എന്‍എച്ച്എസിനും നഴ്‌സുമാര്‍ക്ക് പരിഗണന നല്‍കിയില്ലെന്നു പരാതി
  • എന്‍എച്ച്എസ് സ്‌ട്രോക് വാര്‍ഡില്‍ കൊലപാതകവും ലൈംഗിക അതിക്രമങ്ങളും; ഹോസ്പിറ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
  • കൊറോണ മൂലം ബ്രിട്ടനിലെ ജനസംഖ്യ രണ്ട് ശതമാനം കുറയാന്‍ സാധ്യത! 1.3 മില്യണ്‍ കുടിയേറ്റ തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല
  • ആദായനികുതി പരിധി മരവിപ്പിച്ചും ഫര്‍ലോ സ്‌കീം ആറ് മാസം നീട്ടിയും സുനകിന്റെ ബജറ്റ്
  • യുകെയില്‍ നേരിട്ട വംശീയതയെക്കുറിച്ചും മേഗാന്‍ അഭിമുഖത്തില്‍ തുറന്നടിക്കും!
  • വാക്‌സിനോട് മുഖം തിരിച്ച് നില്‍ക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത കുത്തിവയ്പ്പ്!
  • വിദേശത്തു നിന്ന് യുകെയിലെത്തുന്ന പലര്‍ക്കും കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി ഒമ്പത് ദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതി
  • യുകെയിലെ 40% കോവിഡ് കേസുകളും പടര്‍ന്നത് ആശുപത്രികളില്‍ നിന്ന്!
  • ഇംഗ്ലണ്ടിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ സമ്പന്ന വിദ്യാര്‍ത്ഥികളെക്കാള്‍ 3 എ-ലെവല്‍ ഗ്രേഡുകള്‍ക്ക് പിന്നില്‍
  • വോള്‍വര്‍ഹാംപ്ടണിലെ ഇന്ത്യന്‍ കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്; അമ്മയും മകളും മരിച്ചു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway