ചരമം

മാധവന്‍ പിള്ളയുടെ സംസ്കാരം ഫെബ്രുവരി 5ന് : ജനുവരി 29, ഫെബ്രുവരി 2 തീയതികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം

കെന്റ്: ജനുവരി 11 ന് കെന്റില്‍ അന്തരിച്ച മാധവന്‍ പിള്ളയുടെ (81) സംസ്കാര ചടങ്ങുകള്‍ ഫെബ്രുവരി 5 ന് വൈകുന്നേരം 4.15 ന് കെന്റിലെ വിന്റെഴ്സ് പാര്‍ക്ക് ശ്മശാനത്തില്‍ (Vinters Park Crematorium, Bearsted Road, Maidstone Kent, ME14 5LG) നടക്കും.

60 കളില്‍ സിംഗപ്പൂരില്‍ നിന്ന് എത്തിയതിനുശേഷം മാധവന്‍ പിള്ളയും വിജയമ്മ പിള്ളയും കുടുംബത്തോടൊപ്പം എഡിന്‍ബര്‍ഗ് റോഡ് ചാത്തം കെന്റില്‍ താമസിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ഇടവ സ്വദേശിയാണ്.

സഹപ്രവര്‍ത്തകര്‍ക്ക് 'ജോര്‍ജ്ജ് പിള്ള' എന്നറിയപ്പെടുന്ന മാധവന്‍ പിള്ള യുകെയില്‍ എത്തിയതിനുശേഷം ബ്രിട്ടീഷ് റെയില്‍വേയില്‍ ജോലി ചെയ്യുകയും 2004 ല്‍ വിരമിക്കുകയും ചെയ്തു.

കോവിഡ് കാരണം നിലവിലുള്ള സാഹചര്യം കണക്കിലെടുത്തു ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പൊതുചടങ്ങു ഉണ്ടാകില്ല. 30 പേര്‍ മാത്രം പങ്കെടുക്കണമെന്ന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാരണം കുടുംബത്തിന് എല്ലാവരേയും സംസ്കാര ചടങ്ങില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. അതിനാല്‍, രണ്ട് ദിവസങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്

ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചുവടെ സൂചിപ്പിച്ച തീയതികളിലും സമയത്തിലും പാര്‍ലര്‍ സന്ദര്‍ശിക്കാം.

Doves Funeral Directors, 1 Knightrider Street, Maidstone, Kent, ME15 6LP on the following dates and times:

Friday 29th January 2021: From 2pm to 3pm
Tuesday 2nd February 2021: From 2pm to 3pm

  • യുകെ പെന്തക്കോസ്ത് സമൂഹത്തിലെ ആദ്യകാല അംഗം കെ ടി തോമസ് ലണ്ടനില്‍ നിര്യാതനായി
  • സൗദിയില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്സുമാര്‍ മരിച്ചു; 2പേര്‍ക്ക് പരിക്ക്
  • ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
  • ക്രോയ്ഡോണില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടില്‍ മരിച്ചു
  • കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു
  • വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍, വായിലും മൂക്കിലും പഞ്ഞി, കവറിട്ട് തലയും മുഖവും മറച്ച നിലയില്‍
  • കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
  • പാലക്കാട് അമ്മയും രണ്ട് കുഞ്ഞുങ്ങളും വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍
  • എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
  • മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway