തിരുവനന്തപുരം: കല്ലമ്പലം തട്ടേക്കാട് മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ അഞ്ച് പേരാണ് മരിച്ചത്. രണ്ട് പേര് സംഭവ സ്ഥലത്ത് വെച്ചും മൂന്ന് പേര് ആശുപത്രിയില്‍ വെച്ചുമായിരുന്നു മരിച്ചത്.
കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കാറും കൊല്ലത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ച അരുണ്‍, സുധീഷ്, രാജീവ്, വിഷ്ണു എന്നിവരെ തിരിച്ചറിയാനായിട്ടുണ്ട്. സ്റ്റുഡിയോ ജീവനക്കാരാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അപകടത്തിന്റെ തോത് വലുതായിരുന്നതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന അഞ്ച് പേരും മരിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്. ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു.