അസോസിയേഷന്‍

ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഗ്രാന്റ് ഫിനാലെയ്ക്ക് അതിഥിയായെത്തുന്നത് പാര്‍വതി ജയറാം

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച 'ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍' വിജയകരമായി 12 ആഴ്ച പൂര്‍ത്തീകരിക്കുന്നു. 12മത് ആഴ്ച നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ സിനിമാതാരവും നര്‍ത്തകിയുമായ പാര്‍വതി ജയറാം മുഖ്യാതിഥിയായെത്തും. ജനുവരി 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യു.കെ സമയംമൂന്നു മണി (ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' ഫേസ്ബുക് പേജില്‍ലൈവ് ലഭ്യമാകും.

കോറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ആരംഭിച്ച വിവിധ കലാപരിപാടികളുടെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ലോകശ്രദ്ധ നേടിയ 'വീ ഷാല്‍ ഓവര്‍കം' ടീംതന്നെയാണ് വര്‍ണ്ണാഭമായ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനും നേതൃത്വം നല്‍കിയത്. ഭാരതീയകലയും സംസ്‌ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുന്‍പില്‍ അനുഭവ വേദ്യമാക്കുന്നതിനുംഅതിലെ പ്രഗത്ഭരെ അണിനിരത്തി ലോക്ഡൗണ്‍ കാലത്തും കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനവുംപരിശീലനവും നല്‍കുന്നത് ലക്ഷ്യമിട്ടാണ് കലാഭവന്‍ ലണ്ടന്‍ ഈ അന്താരാഷ്ട്ര നൃത്തോത്സവം സംഘടിപ്പിച്ചത്. നവംബര്‍ 15 ഞായറാഴ്ച പ്രശസ്ത സിനിമതാരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉത്ഘാടനം നിര്‍വഹിച്ചത് മുതല്‍ മുടക്കമില്ലാതെ എല്ലാ ഞായറാഴ്ചകളിലും പ്രമുഖരായ നര്‍ത്തകരെയും ഒപ്പം വളര്‍ന്ന് വരുന്നതാരങ്ങളെയുമൊക്കെ അണിനിരത്തി മലയാള കലാരംഗത്ത് തന്നെ ഈ കോവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ച അന്താരാഷ്ട്ര നൃത്തോത്സവത്തിനാണ് ഈ വരുന്ന ഞായറാഴ്ച ഗ്രാന്റ് ഫിനാലെയോടെ തിരശ്ശീല വീഴുന്നത്. വിവിധ ദിവസങ്ങളിലെത്തിയ സിനിമാതാരങ്ങളായ രചനാ നാരായണന്‍കുട്ടിയും പാരീസ് ലക്ഷ്മിയുംപരിപാടികള്‍ക്ക് മിഴിവേകി.

നര്‍ത്തകിയും സിനിമാ നടിയുമായ പാര്‍വതി ജയറാം വിശിഷ്ടാതിഥിയായി എത്തുന്നതോടെ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് വളരെ മനോഹരമായ സമാപനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നാം വയസ്സില്‍ നൃത്തപഠനം ആരംഭിച്ച് നിരവധി പുരസ്‌ക്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ അശ്വതി കുറുപ്പ്, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 1986ല്‍ 'വിവാഹിതരെ ഇതിലെ' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക്കടന്നുവന്ന് പാര്‍വ്വതി എന്ന പേരില്‍ മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറിയത്. അറുപതോളം സിനിമകളിലഭിനയിച്ച് തിളങ്ങി നില്‍ക്കുമ്പോഴാണ് 1992ല്‍ നടന്‍ ജയറാമുമായിട്ടുള്ള വിവാഹം. അമൃതംഗമയ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികള്‍, വടക്കുനോക്കിയെന്ത്രം, കിരീടം എന്നീസിനിമകളിലേത് വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങളാണ്.

വിവാഹ അഭിനയരംഗത്തു നിന്നും പിന്‍വാങ്ങി കുടുംബവുമായി കഴിയുകയായിരുന്ന പാര്‍വതി നൃത്തരംഗത്ത്‌സജീവമായി. മക്കളായ കാളിദാസന്‍, മാളവിക എന്നിവര്‍ക്കൊപ്പം ജീവിതത്തില്‍ വീട്ടമ്മയുടെയും ഭാര്യയുടെയുംഅമ്മയുടെയും റോളില്‍ തിളങ്ങുന്ന പാര്‍വതിയും ജയറാമിന്റെയും കുടുംബവിശേഷങ്ങള്‍ മലയാള മാധ്യമങ്ങള്‍ക്ക്എപ്പോഴും ആഘോഷമാണ്. നൃത്തം, നൃത്തപഠനം, ക്ലാസുകള്‍ എന്നിങ്ങനെ നൃത്തരംഗത്ത് സജീവമായി നിരവധിക്ഷേത്രങ്ങളിലും മറ്റുമായി പരിപാടി അവതരിപ്പിച്ചു. എല്ലാവരും ഒരുമിച്ച് വീട്ടിലുള്ളപ്പോള്‍ ജയറാമിന്റെ പാട്ടുംതന്റെ നൃത്തവും ചേര്‍ന്നാണ് ആഘോഷമാക്കുകയെന്ന് പല അഭിമുഖങ്ങളിലും പാര്‍വതിവെളിപ്പെടുത്തിയിട്ടുള്ളതാണ്. നൃത്ത വേദിയിലേക്ക് പാര്‍വതിയുടെ രണ്ടാം അരങ്ങേറ്റം 2010ല്‍ ചോറ്റാനിക്കരക്ഷേത്രത്തിലാണ് നടന്നത്. കലമാണ്ഡലം ക്ഷേമാവതിയുടെ ശിഷ്യത്വത്തില്‍ നൃത്തം അഭ്യസിച്ച പാര്‍വതിമോഹിനിയാട്ടത്തില്‍ ഗണപതി സ്തുതി, ചൊല്‍ക്കെട്ട്, ദേവീസ്തുതി, കൃഷ്ണസ്തുതി എന്നിവ അവതരിപ്പിച്ചാണ്രണ്ടാം അരങ്ങേറ്റം ഗംഭീരമാക്കിയത്. പിന്നീട് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍, സൂര്യഡാന്‍സ് ആന്റ് മ്യൂസിക് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ മോഹനിയാട്ടം ഫെസ്റ്റിവലില്‍ പാര്‍വതി അവതരിപ്പിച്ചമോഹിനിയാട്ടവും ഏറെ ശ്രദ്ധ നേടിയതാണ്. പ്രമുഖ നര്‍ത്തകി പദ് മ സുബ്രഹ്മണ്യത്തിന്റെ ചാരിറ്റി ഓര്‍ഗനൈസേഷനായ ബൈസാക്കിനു വേണ്ടി പദ് മ സുബ്രഹ്മണ്യത്തിന്റെ സാന്നിധ്യത്തില്‍ ചെന്നൈ ആല്‍വാര്‍പേട്ടിലുള്ള നാരദ ഗാനസഭയില്‍ ഒന്നര മണിക്കൂറോളും നീണ്ട് നിന്ന ലാസ്യാംഗ എന്ന പേരിലുളള മോഹിനിയാട്ടം പാര്‍വതി അവതരിപ്പിച്ചതും വളരെയേറെ അഭിനന്ദനങ്ങള്‍ക്കിടയാക്കി.

ഉദ്ഘാടന ദിവസം നൃത്ത പരിപാടി അവതരിപ്പിച്ച് തുടങ്ങിയത് ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്നും നിരവധി തവണഅവാര്‍ഡ് നേടിയിട്ടുള്ള സുപ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ജയപ്രഭ മേനോന്‍ (ഡല്‍ഹി) ആണ്. തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രേക്ഷകരുടെ മനം കവര്‍ന്നപ്രശസ്തരായ നര്‍ത്തകിനര്‍ത്തകന്മാര്‍ 'വീ ഷാല്‍ ഓവര്‍കം' എന്ന ഫേസ്ബുക് പേജിലൂടെ ലൈവായിവര്‍ണ്ണഭമായ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫഷണല്‍ നര്‍ത്തകരെ അണിനിരത്തുന്നതിനൊപ്പം തന്നെയു.കെയിലെ വളര്‍ന്നു വരുന്ന നര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിഭാഗം, വിവിധ പ്രാദേശികഅസോസിയേഷനുകളുടെ നൃത്തപ്രകടനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയത് പരിപാടിയെ കൂടുതല്‍ജനകീയവത്കരിക്കുന്നതിന് സഹായകരമാക്കി.

നവംബര്‍ 22 ഞായറാഴ്ച നൃത്ത്യ സ്‌കൂള്‍ ഓഫ് ആര്‍ട്ട്, ബാംഗ്ലൂര്‍ ഡയറക്ടറും പ്രശസ്ത നര്‍ത്തകിയുമായഗായത്രി ചന്ദ്രശേഖറും സംഘവും അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികളായിരുന്നു അരങ്ങേറിയത്. വില്‍ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള നര്‍ത്തകര്‍ അവതരിപ്പിച്ച ബോളിവുഡ് ഗ്രൂപ്പ്‌പെര്‍ഫോമന്‍സും ഇന്റര്‍നാഷണല്‍ വിഭാഗത്തിലെ റഷ്യന്‍ ഫോക് ഡാന്‍സും മനോഹരങ്ങളായിരുന്നു.

നവംബര്‍ 29 ഞായറാഴ്ച പ്രശസ്ത ഒഡീസ്സി നര്‍ത്തകിയും മലയാളിയുമായ സന്ധ്യ മനോജ് ആണ് നൃത്തം അവതരിപ്പിച്ചത്. വിവിധ രാജ്യാന്തര നൃത്തോത്സവങ്ങളില്‍ പങ്കെടുത്തിട്ടുള്ള സന്ധ്യ മലേഷ്യയിലെകോലാലംപൂരില്‍ നൃത്ത അക്കാദമി നടത്തുന്നു. ഡിസംബര്‍ 6ന് ദേശീയഅന്താരാഷ്ട്ര തലത്തില്‍ വിവിധവേദികളില്‍ നൃത്തമവതരിപ്പിച്ച് പ്രേക്ഷകരുടെ മനംകവര്‍ന്ന ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിട്ടുള്ള ദൂരദര്‍ശനിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റുകളായ രഞ്ജിനി നായരും (കുച്ചിപ്പുടി) കൃഷ്ണപ്രിയ നായരും (മോഹിനിയാട്ടം) ചേര്‍ന്നാണ് മാസ്മരിക നൃത്തവിരുന്ന് അണിയിച്ചൊരുക്കിയത്. ടോപ്പ് ടാലെന്റ്‌സ് ബോളിവുഡ് വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ ഡാന്‍സ് ഗ്രൂപ്പും അക്കാഡമിയുമായ ജെ.എസ് ഡാന്‍സ് കമ്പനി കോഴിക്കോട്അവതരിപ്പിച്ച ബോളിവുഡ് സിനിമാറ്റിക് നൃത്തങ്ങളും. ബ്ലൂമിങ് ടാലെന്റ്‌സ് വിഭാഗത്തില്‍ ലണ്ടനില്‍ നിന്നുള്ളകുഞ്ഞു നര്‍ത്തകനായ തേജസ്സ് ബൈജുവിന്റെ സോളോ പെര്‍ഫോമന്‍സുമായിരുന്നു.

ഡിസംബര്‍ 13ന് ഈ തലമുറയിലെ വൈവിധ്യമാര്‍ന്ന കുച്ചിപുടി കലാകാരി എന്ന് പേരെടുത്ത ബാംഗ്ലൂര്‍ നിന്നുള്ളരേഖ സതീഷ് ആണ് നൃത്തം അവതരിപ്പിച്ചത്. മൂന്ന് പതിറ്റാണ്ടായി കലയില്‍ പ്രാവീണ്യം നേടിയ രേഖ നര്‍ത്തകി, നൃത്താധ്യാപിക, കൊറിയോഗ്രാഫര്‍, യോഗ പ്രാക്ടീഷണര്‍ എന്നിങ്ങനെയൊക്കെ പ്രവര്‍ത്തിച്ചു വരുന്നു. 'ഫിറ്റ്‌നസ്സ് ഡാന്‍സിലൂടെ' എന്ന വിഷയത്തില്‍ രേഖ സംസാരിക്കുകയും ചെയ്തു. യു.കെയില്‍ നിന്നുള്ള മഞ്ജുസുനിലും സംഘവും അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സും ഹൃദ്യമായി.

ഡിസംബര്‍ 20ന് കഥക് നൃത്തവുമായെത്തിയത് ഡല്‍ഹിയില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തകി അശ്വനിസോണിയാണ്. യു.കെയില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തകനും നൃത്ത അദ്ധ്യാപകനുമായ ഷിജു മേനോന്‍കൊറിയോഗ്രാഫി ചെയ്ത് യുക്മ കലാമേളകളില്‍ നിരവധി തവണ കലാതിലകമായിട്ടുള്ള സ്‌നേഹ സജിയുംആന്‍ മരിയ ജോജോയും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും ഏറെ ശ്രദ്ധേയമായി. ഗ്രൂപ്പ് വിഭാഗത്തില്‍ യു.കെയില്‍നിന്നുള്ള ആമി ജയകൃഷ്ണന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച് ഇന്ത്യന്‍ രാഗാപ്രൊഡക്ഷന്‍സ് അവതരിപ്പിച്ചനൃത്തത്തില്‍ അണിനിരന്നത് സുമിത ജയകൃഷ്ണന്‍, ഹന്ന പി, ശ്രുതി ഭാഗ്യരാജ്, സുഹാനി ബെല്ലുര്‍, സാഗരികഅരുണ്‍, മൈത്രി റാം. നിഖിത എസ് നായര്‍ എന്നിവരാണ്.

പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ ഡിസംബര്‍ 27ന് അതിഥികളായെത്തിയത് അന്താരാഷ്ട്ര തലത്തില്‍ശ്രദ്ധയാകര്‍ഷിച്ച നൃത്തരംഗത്തെ മലയാളി ദമ്പതിമാരായ നടിയും നര്‍ത്തകിയുമായ പാരിസ് ലക്ഷ്മിയും ഭര്‍ത്താവ്പ്രശസ്ത കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലുമാണ്. ബ്രിട്ടനിലെ അറിയപ്പെടുന്ന നര്‍ത്തകിയുംകോറോയോഗ്രാഫറും നൃത്താധ്യാപികയുമായ ചിത്രാ ലക്ഷ്മി അതിഥിയായെത്തുകയും അവരുടെ 'ദക്ഷിണയു.കെ' നൃത്തവിദ്യാലയത്തിലെ പ്രതിഭകളുടെ നൃത്തപ്രകടനമുണ്ടാവുകയും ചെയ്തു. പുതുവര്‍ഷത്തെ വരവേറ്റ്ആദ്യ ഞായറാഴ്ച്ച ജനുവരി 3ന് അതിമനോഹര ദൃശ്യവിരുന്നുമായിട്ടാണ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ്‌ഫെസ്റ്റിവല്‍ എട്ടാം വാരത്തിലേയ്ക്ക് കടന്നത്.

 • സര്‍ഗ്ഗം സ്റ്റിവനേജിന് പുതിയ അമരക്കാര്‍
 • ഭാരതത്തിന്റെ സവിശേഷ ഭാഷാവൈവിധ്യവുമായി കാവ്യാഞ്ജലി; 'മലയാളനാടിന്റെ പെരുമ' പകര്‍ന്ന് ദീപ നായര്‍
 • ലിമയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്
 • പ്ലാറ്റിനം ജൂബിലി പതിപ്പുമായി ജ്വാല ഇ മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം, മലയാളി യാത്രികര്‍ക്ക് നേരേ പകല്‍ക്കൊള്ള- നിവേദനങ്ങളുമായി യുക്മ
 • സഹജീവികള്‍ക്ക് മാലാഖയാകേണ്ട വിപിന്‍ ഇന്ന് സഹജീവികളുടെ കരുണതേടുന്നു, വോക്കിങ് കാരുണ്യയോട് ചേര്‍ന്ന് പുതുജീവിതം നല്‍കാം
 • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു
 • വോക്കിങ് കാരുണ്യയുടെ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനമായി ഒരു ലക്ഷം രൂപ ഭിന്ന ശേഷിക്കാരനായ സജിക്ക് പി സി ജോര്‍ജ് കൈമാറി
 • രാജി മനോജ് എംഎന്‍ഐയുടെ പുതിയ ദേശീയ ട്രഷറര്‍
 • യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറം പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച; ഫാ ചിറമ്മേല്‍ മുഖ്യാതിഥി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway