വിദേശം

ചൈനയില്‍ കോവിഡ് പരിശോധനയ്ക്ക് മലദ്വാരത്തില്‍ നിന്ന് സാംപിള്‍; പ്രതിഷേധം

ബെയ്ജിങ്: കോവിഡ് പരിശോധിക്കാന്‍ പുതിയ രീതി തുടങ്ങിയതിനെതിരേ ചൈനയില്‍ പ്രതിഷേധം ശക്തമാകുന്നു. ശ്വാസകോശ രോഗമായതിനാല്‍ തന്നെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ ഉള്ള സ്രവങ്ങള്‍ ശേഖരിച്ചാണ് സാധാരണഗതിയില്‍ കോവിഡ് പരിശോധന നടത്തുന്നത്. എന്നാല്‍ മലദ്വാരത്തില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയ്ക്കെടുക്കുന്ന പുതിയ രീതി നടപ്പാക്കുകയാണ് ചൈനീസ് സര്‍ക്കാര്‍.

പലരിലും കോവിഡ് വന്നുപോകുന്നത് അറിയുന്നില്ലെന്നും പരിശോധനയില്‍ അത് കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ രീതിയില്‍ സാമ്പിള്‍ ശേഖരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇതിനെതിരെ ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'വെയ്ബോ'യില്‍ വ്യാപകമായി ക്യാംപയിനാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മുതല്‍ മൂന്ന് സെന്റിമീറ്റര്‍ വരെ മലദ്വാരത്തിലേക്ക് ഒരു ഉപ്പുവെള്ളത്തില്‍ കുതിര്‍ത്ത കോട്ടണ്‍ കടത്തിയാണ് സാംപിള്‍ ശേഖരിക്കുന്നത്. തുടര്‍ന്ന് സാമ്പിള്‍ പരിശോധിച്ച് വൈറസിന്റെ സജീവത തെളിയിക്കുകയാണ്.

സര്‍ക്കാര്‍ അധികാരികള്‍ എത്ര വിശദീകരണം നല്‍കിയാലും ഇത് അപമാനകരമായ രീതിയാണെന്നും അതിനാല്‍ ഈ തീരുമാനം ഉപേക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലെ 1700 സാംപിളുകള്‍ ഇതിനകം ഇത്തരത്തില്‍ ശേഖരിച്ചു കഴിഞ്ഞു. ജിലിന്‍ പ്രവിശ്യയിലെ ചാങ്ചുനില്‍ നിന്ന് ബീജിംഗിലേക്കുള്ള വിമാനത്തില്‍ നിന്ന് ജനങ്ങളെ ഇറക്കി ഹോട്ടലില്‍ താമസിപ്പിച്ച് ഇത്തരത്തില്‍ സാംപിളുകള്‍ ശേഖരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

 • ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി മലയാളി യുവാവ്
 • ഖഷോഗ്ജിയെ കൊല്ലാന്‍ പറഞ്ഞത് മുഹമ്മദ് ബിന്‍ സല്‍മാന്‍!; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡന്‍
 • 11 ഇരട്ടി മരണസാധ്യത! കൊറോണയുടെ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു
 • ടൈഗര്‍വുഡിന്റെ കാര്‍ തരിപ്പണമായി; താരം പരിക്കുകളോടെ രക്ഷപ്പെട്ടു
 • 241 പേരുമായി പറക്കവെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു; കത്തുന്ന വിമാനവുമായി ധീരനായ പൈലറ്റിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ് രക്ഷയായി
 • നാസയുടെ ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജയും
 • ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനുള്ളില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
 • 57-43:ഇംപീച്ച്‌മെന്റില്‍ നിന്നും ട്രംപ് രക്ഷപ്പെട്ടു, അമേരിക്കയില്‍ പ്രതിസന്ധി ഒഴിയുന്നില്ല
 • ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന
 • മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്‌സിനെ ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway