ചരമം

മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റ് സിറ്റി: മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം തൃക്കൊടിത്താനം കൊടിനാട്ട്കുന്ന് കണ്ണന്‍കുളം വീട്ടില്‍ ആന്റണിയുടെയും ത്രേസ്യാമയുടെയും മകന്‍ ജോബിന്‍ ആന്റണി (34) ആണ് വ്യാഴാഴ്ച രാവിലെ മരണമടഞ്ഞത്.

ഹൃദയാഘാതമാണ് മരണകാരണം. രാവിലെ ജോലിക്ക് കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കുവൈറ്റിലുള്ള ജോബിന്‍ അല്‍ഗാനീം ഇന്‍ഡസ്ട്രീസിന്റെ അല്‍ സൂര്‍ ക്യാമ്പില്‍ നഴ്‌സായി ജോലി ചെയ്തുവരുകയായിരുന്നു.

ഭാര്യ-ജില്‍മി (തൊടുപുഴ-വാഴക്കുളം). ഒരു വയസായ മകളുണ്ട്. മൃതദേഹം ഫര്‍വാനിയ-ദജീജിലെ മോര്‍ച്ചറിയില്‍.

  • യുകെ പെന്തക്കോസ്ത് സമൂഹത്തിലെ ആദ്യകാല അംഗം കെ ടി തോമസ് ലണ്ടനില്‍ നിര്യാതനായി
  • സൗദിയില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്സുമാര്‍ മരിച്ചു; 2പേര്‍ക്ക് പരിക്ക്
  • ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
  • ക്രോയ്ഡോണില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടില്‍ മരിച്ചു
  • കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു
  • വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍, വായിലും മൂക്കിലും പഞ്ഞി, കവറിട്ട് തലയും മുഖവും മറച്ച നിലയില്‍
  • കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
  • പാലക്കാട് അമ്മയും രണ്ട് കുഞ്ഞുങ്ങളും വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍
  • എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
  • മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കുത്തി കൊന്നു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway