വിദേശം

മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്; ആങ് സാന്‍ സൂചി അറസ്റ്റില്‍

നയ്പിടോ: മ്യാന്‍മറില്‍ വീണ്ടും പട്ടാള അട്ടിമറി. നേതാവ് ആങ് സാന്‍ സൂചിയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ അറസ്റ്റില്‍. സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ തടവിലാണ്.ഭരണകക്ഷി നേതാക്കള്‍ക്കെതിരെ മിന്നല്‍ റെയ്ഡ് നടത്തി അവരെ അറസ്റ്റിലാക്കിക്കൊണ്ടാണ് മ്യാന്മറില്‍ അട്ടിമറി നീക്കം നടക്കുന്നത്.

നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവാണ് ആങ് സാന്‍ സൂചിയും നേതാക്കളും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് അറസ്റ്റ്.ആക്റ്റിവിസ്റ്റുകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരും തടവിലാണ്.

മ്യാന്‍മറിലെ ഔദ്യോഗിക റേഡിയോ സംപ്രേക്ഷണം നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സുചി വിജയമുറപ്പിച്ചതിന് പിന്നാലെയാണ് അസാധാരണ നടപടിയുമായി പട്ടാളം വീണ്ടും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് പട്ടാളം ആരോപിക്കുന്നത്.

ജനങ്ങള്‍ സംയമനം പാലിക്കണമെന്നും, ധൃതിപ്പെട്ടുള്ള പ്രക്ഷോഭങ്ങളിലേക്ക് പോകരുതെന്നും എന്‍.എല്‍.ഡി വക്താവ് മയോ നന്‍ട് പറഞ്ഞു. താനും ഉടന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇതുവരെ പട്ടാളം തയ്യാറായിട്ടില്ല. മ്യാന്‍മറിലെ പ്രധാന പ്രദേശങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംപ്രേഷണത്തിന് തടസ്സങ്ങളുണ്ട് എന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചുകൊണ്ടാണ് ചാനല്‍ സംപ്രേഷണം അവസാനിപ്പിച്ചത്. നീണ്ട പട്ടാളഭരണത്തിനുശേഷം 2008 ലാണ് മ്യാന്മര്‍ ജനാധിപത്യത്തിലേക്ക് ചുവടുവെച്ചിരുന്നത്. മ്യാന്മര്‍ സര്‍ക്കാരും മിലിറ്ററിയും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷം ഈ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വല്ലാതെ കടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂചിയുടെ അറസ്റ്റിന് മിനിട്ടുകള്‍ക്കുശേഷം തന്നെ സൂചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മ്യാന്മര്‍ തെരുവുകളില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

2015ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവു കൂടിയായ ആങ് സാന്‍ സൂചി അധികാരത്തിലെത്തുന്നത്.

 • ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി മലയാളി യുവാവ്
 • ഖഷോഗ്ജിയെ കൊല്ലാന്‍ പറഞ്ഞത് മുഹമ്മദ് ബിന്‍ സല്‍മാന്‍!; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡന്‍
 • 11 ഇരട്ടി മരണസാധ്യത! കൊറോണയുടെ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു
 • ടൈഗര്‍വുഡിന്റെ കാര്‍ തരിപ്പണമായി; താരം പരിക്കുകളോടെ രക്ഷപ്പെട്ടു
 • 241 പേരുമായി പറക്കവെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു; കത്തുന്ന വിമാനവുമായി ധീരനായ പൈലറ്റിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ് രക്ഷയായി
 • നാസയുടെ ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജയും
 • ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനുള്ളില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
 • 57-43:ഇംപീച്ച്‌മെന്റില്‍ നിന്നും ട്രംപ് രക്ഷപ്പെട്ടു, അമേരിക്കയില്‍ പ്രതിസന്ധി ഒഴിയുന്നില്ല
 • ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന
 • മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്‌സിനെ ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway