ചരമം

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ ആര്‍കിടെക്ച്വര്‍ വിദ്യാര്‍ത്ഥിനി അഞ്ജനയാണ് മരിച്ചത്. അടൂര്‍ സ്വദേശിനിയാണ് മരിച്ച അഞ്ജന.

ഭക്ഷണം കഴിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയിലെത്തിയപ്പോഴാണ് അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അമിത അളവില്‍ ഗുളികകള്‍ കഴിച്ചതാവാം മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം അഞ്ജനയ്ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

  • യുകെ പെന്തക്കോസ്ത് സമൂഹത്തിലെ ആദ്യകാല അംഗം കെ ടി തോമസ് ലണ്ടനില്‍ നിര്യാതനായി
  • സൗദിയില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്സുമാര്‍ മരിച്ചു; 2പേര്‍ക്ക് പരിക്ക്
  • ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
  • ക്രോയ്ഡോണില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടില്‍ മരിച്ചു
  • കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു
  • വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍, വായിലും മൂക്കിലും പഞ്ഞി, കവറിട്ട് തലയും മുഖവും മറച്ച നിലയില്‍
  • കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
  • പാലക്കാട് അമ്മയും രണ്ട് കുഞ്ഞുങ്ങളും വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍
  • മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കുത്തി കൊന്നു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway