സ്പിരിച്വല്‍

സെഹിയോന്‍ യുകെ ഒരുക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍' , വ്യത്യസ്ത അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍15 മുതല്‍ 17 വരെ

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെ മിന്‌സ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം , ജീവിത വഴികളില്‍ അടിപതറാതെ മുന്നേറുവാന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ട് , കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സ്‌കൂള്‍ അവധിക്കാലത്ത് 2021 ഫെബ്രുവരി 15 മുതല്‍ 17 വരെ (തിങ്കള്‍ , ചൊവ്വ , ബുധന്‍ ദിവസങ്ങളില്‍ ) ഓണ്‍ലൈനില്‍ ZOOM ആപ്പ് വഴി രണ്ട് ധ്യാനങ്ങള്‍ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതല്‍ 12 വരെയുള്ള പ്രീ ടീന്‍സ് കുട്ടികളുടെ ധ്യാനം . ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതലുള്ള ടീനേജുകാര്‍ക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് 07877508926.

  • ജീവിത സാക്ഷ്യങ്ങളില്‍ കൂടി ഹൃദയങ്ങളെ തൊടണം - മാര്‍ ആലഞ്ചേരി
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷ വല്‍ക്കരണ മഹാ സംഗമം 27ന് ഓണ്‍ലൈനില്‍
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷ വല്‍ക്കരണ മഹാ സംഗമം മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്യും
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ലണ്ടന്‍ റീജിയനില്‍ പുതിയ വൈദികരെ നിയമിച്ചു
  • സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
  • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ; ഫാ. നടുവത്താനിയില്‍ നയിക്കും
  • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികളുടെ പ്രത്യേക ശുശ്രൂഷ
  • ഗ്രേറ്റ് ബ്രിട്ടനില്‍ സുവിശേഷവത്കരണ മഹാസംഗമം
  • സെഹിയോന്‍ നൈറ്റ് വിജില്‍ നാളെ
  • സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway