വിദേശം

മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്‌സിനെ ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

കറാച്ചി: പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ക്രിസ്ത്യന്‍ നഴ്‌സിനെ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു. കറാച്ചിയിലെ ശോഭരാജ് മെറ്റേണിറ്റി ഹോസ്പിറ്റലിലെ 30 കാരിയായ തബിത നസീര്‍ ഗില്ലിനാണു കൊടിയ പീഡനം ഏല്‍ക്കേണ്ടിവന്നത്. തബിത മതനിന്ദ നടത്തിയെന്ന് ഒരു മുസ്ലിം സഹപ്രവര്‍ത്തക ആരോപിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം അവരെ കെട്ടിയിട്ട് പീഡിപ്പിച്ചത്. രാവിലെ മുതല്‍ മര്‍ദ്ദിച്ച ശേഷം തബിതയെ ഒരു മുറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പൊലീസ് എത്തി തബിതയെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നഴ്സ് കുറ്റക്കാരിയല്ലെന്ന് പൊലീസ് കണ്ടെത്തുകയും അവരെ മോചിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ യുവതിയെ കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി സ്ത്രീകള്‍ യുവതിയെ ചുറ്റും നിന്ന് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.

സഹപ്രവര്‍ത്തകയുടെ പ്രതികാര നടപടിയാണ് മതനിന്ദ ആരോപണമെന്നാണ് വിവരം. ഒരു രോഗിയില്‍ നിന്ന് സഹപ്രവര്‍ത്തക പണം സ്വീകരിച്ചത് കണ്ടുപിടിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആശുപത്രി സേവനങ്ങള്‍ ഉപയോഗിക്കുന്ന ആളുകളില്‍ നിന്ന് സ്റ്റാഫ് പണം സ്വീകരിക്കുന്നത് ഗില്‍ വിലക്കിയിരുന്നു.

എന്നാല്‍, ഒരു മുസ്ലിം സഹപ്രവര്‍ത്തക ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും രോഗിയില്‍ നിന്നും പണം സ്വീകരിക്കുകയുമായിരുന്നു. ഗില്‍ ഇത് ചോദ്യം ചെയ്തതോടെ ഇവര്‍ ഗില്ലിന് മേല്‍ മതനിന്ദ ആരോപിക്കുകയായിരുന്നു.


എന്നാല്‍ ഈ യുവതി മതനിന്ദ നടത്തിയെന്നതിന് യാതൊരു തെളിവും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്ന് കേസില്‍ ഇടപെട്ട നസീര്‍ റാസ എന്ന ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കറാച്ചിയിലെ ശോഭരാജ് മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ തബിതക്കൊപ്പം നേഴ്‌സായി ജോലി ചെയ്തുകൊണ്ടിരുന്ന സഹപ്രവര്‍ത്തകയാണ് വ്യാജ ആരോപണം ഉന്നയിച്ചത്. കുറ്റക്കാരിയല്ലെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്വയം സുരക്ഷയെക്കരുതി അജ്ഞാതവാസത്തിലാണ് തബിതയിപ്പോള്‍.

 • ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി മലയാളി യുവാവ്
 • ഖഷോഗ്ജിയെ കൊല്ലാന്‍ പറഞ്ഞത് മുഹമ്മദ് ബിന്‍ സല്‍മാന്‍!; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡന്‍
 • 11 ഇരട്ടി മരണസാധ്യത! കൊറോണയുടെ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു
 • ടൈഗര്‍വുഡിന്റെ കാര്‍ തരിപ്പണമായി; താരം പരിക്കുകളോടെ രക്ഷപ്പെട്ടു
 • 241 പേരുമായി പറക്കവെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു; കത്തുന്ന വിമാനവുമായി ധീരനായ പൈലറ്റിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ് രക്ഷയായി
 • നാസയുടെ ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജയും
 • ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനുള്ളില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
 • 57-43:ഇംപീച്ച്‌മെന്റില്‍ നിന്നും ട്രംപ് രക്ഷപ്പെട്ടു, അമേരിക്കയില്‍ പ്രതിസന്ധി ഒഴിയുന്നില്ല
 • ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന
 • മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്; ആങ് സാന്‍ സൂചി അറസ്റ്റില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway