കോട്ടയം കുമരകത്ത് ജന്മനാ പോളിയോ ബാധിച്ചു തളര്‍ന്നു പോയ കാലുകളുമായി വേമ്പനാട്ടു കായലില്‍ വള്ളം തുഴഞ്ഞ്, പരിസ്ഥിതിക്ക് ഭീഷണിയാകുന്ന മാലിന്യം ശേഖരിക്കുന്ന എന്‍എസ് രാജപ്പന് മോട്ടോര്‍ ഘടിപ്പിച്ച വള്ളം സമ്മാനം നല്‍കുന്നതിനായി ഡോ ബോബി ചെമ്മണൂര്‍ എത്തിയിരുന്നു. എന്നാല്‍ വള്ളം നല്കാന് ഒരു സംഘടന മുന്നോട്ട് വന്നതിനാല്‍ ഡോ ബോബി ചെമ്മണൂര്‍ രാജപ്പന് വീട് വെക്കാന്‍ സാമ്പത്തിക സഹായം നല്കി. പ്രധാനമന്ത്രിയുടെ മന് കി ബാത്തിലൂടേയും യുഎന്നിന്റെയും പ്രത്യേക പ്രശംസ നേടിയിട്ടുള്ള വ്യക്തിയാണ് രാജപ്പന്.