ലോകത്ത് നവ സുവിശേഷവത്ക്കരണത്തിന് നൂതന മാര്‍ഗ്ഗവും ലക്ഷ്യവും സ്വീകരിച്ചുകൊണ്ട് സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്വെന്ഷന് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നാളെ ഓണ്‍ലൈനില്‍ നടക്കും. സെഹിയോന്‍ യുകെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ കണ്വെന്ഷന് നയിക്കും.
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിന് എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും ഓണ്‍ലൈനില്‍ കണ്വെന്ഷന് നടക്കുക . ലോകത്തേതൊരാള്‍ക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഈ ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ ഫാ. നടുവത്താനിക്ക് പുറമേ നോര്‍ത്താംപ്ടണ്‍ രൂപതയില്‍നിന്നും ഡീക്കന്‍ ബ്രിന്‍ ഡെന്‍സിയര്‍ , അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകന് ബ്രദര്‍.ആന്റണി കുരിയച്ചിറ എന്നിവരും ശുശ്രൂഷകള്‍ നയിക്കും. കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്വെന്ഷന്. 12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മണിമുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്വെന്ഷന് നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് രാവിലെ 9 മുതല്‍ സെഹിയോന്‍ മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്സണ് -+44 7506 810177
അനീഷ് -07760 254700
ബിജുമോന് മാത്യു - 07515 368239