വിഖ്യാത പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബര്‍ഗ് ഇന്ത്യയിലെ കര്‍ഷക സമരത്തിന് അനുകൂലമായി ട്വീറ്റ് ചെയ്ത ടൂള്‍കിറ്റിന്റെ പേരില്‍ ബാംഗളുരുവില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ പെണ്‍കുട്ടി അറസ്റ്റില്‍. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന സംഘടനയുടെ സ്ഥാപക അംഗമായ ദിഷ രവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍കിറ്റ് എഡിറ്റ് ചെയ്ത് സ്വീഡീഷുകാരിയായ ഗ്രെറ്റയ്ക്ക് ദിഷ നല്‍കിയെന്നാണ് കേസ്.ഫെബ്രുവരി നാലിനാണ് ടൂള്‍കിറ്റിന്റെ പേരില്‍ പോലീസ് കേസ് എടുത്തത്. റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കും അക്രമങ്ങള്‍ക്കും ടൂള്‍ കിറ്റ് കാരണമായെന്നാണ് ദല്‍ഹിപോലീസിന്റെ വിലയിരുത്തല്‍. സ്വീഡീഷ് പരിസ്ഥിതി പ്രവര്‍ത്തകയ്ക്ക് എതിരേ കേസെടുത്തുവെന്ന് പോലീസ് നേരത്തേ പറഞ്ഞിരുന്നെങ്കിലും പിന്നീട് അതില്‍ നിന്നും പോലീസ് പിന്നോട്ട് പോയിരുന്നു. നേരത്തേ കര്‍ഷക സമരത്തിന് അനുകൂലമായ ടൂള്‍കിറ്റിന് പിന്നില്‍ ഖലിസ്ഥാന്‍ സംഘടനയാണെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ ദിഷ രവി അറസ്റ്റിലായതോടെ ടൂള്‍കിറ്റിന് പിന്നില്‍ ഖലിസ്ഥാന്‍ സംഘടന എന്ന നിലപാടില്‍ നിന്ന് പോലീസ് പിന്നോട്ട് പോകുന്നുവെന്ന് കരുതപ്പെടുന്നു.
കര്‍ഷകസമരം ഏതാണ്ട് എഴുപതു ദിവസം പിന്നിടുന്നു. എന്നാല്‍ കര്‍ഷക സമത്തെ പോലീസ് യുദ്ധസമാനമായ രീതിയിലാണ് നേരിടുന്നത്. റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടര്‍ റാലി ഒഴികെ സമരം ഇതുവരെ സമാധാനപരമാണ്.
ദല്‍ഹിയിയെ കൊടും തണുപ്പില്‍ കഴിഞ്ഞ എഴൂപതുദിവസമായി ലക്ഷത്തിലേറെ കര്‍ഷകര്‍ സമരം ചെയ്യുന്ന എന്നത് നിസാര കാര്യമല്ല. സര്‍ക്കാര്‍ സമ്മതിക്കില്ലെങ്കിലും എഴുപതുശതമാനത്തോളം വരുന്ന ഇന്ത്യയിടെ കര്‍ഷകരുടെ വികാരമാണ് സമരപന്തലില്‍ കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഭരണഘടനയില്‍ പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശം എടുത്തു പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ഒരു സമരത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയായില്‍ നിലപാട് സ്വീകരിക്കുന്നത് എങ്ങനെ നിയമനിഷേധമാകുമെന്ന് ദല്‍ഹിപോലീസ് വിശദീകരിക്കേണ്ടിവരും.
ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സമരമാണ് ദല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്നത്. ഇതിന്റെ അവസാനം എന്താകുമെന്ന് ഇപ്പോള്‍ പറയുക എളുപ്പമല്ല. പക്ഷേ ഒരു ജനാധിപത്യരാജ്യത്ത് ഭക്ഷ്യോല്പന്നങ്ങള് ഉല്പാദിപ്പിക്കുന്നവരെ ഇങ്ങനെ റോഡില്‍ കിടത്തുന്നത് സംസ്കാര ശൂന്യമാണ്.
. ഭക്ഷണം തരുന്നവരുടെ പ്രശ്നം എന്താണെന്ന് പഠിക്കുന്നതിന് പകരം അവരെ പിന്തുണക്കുന്നതിന്റെ പേരില്‍ അറസ്റ്റു ചെയ്യുന്നത് കേന്ദ്രസര്‍ക്കാരിന്റെ മുഖം വികൃതമാക്കുകയേയുള്ളു.
ദല്‍ഹിയിലെ കര്‍ഷകസമരത്തില്‍ നൂറിലേറെ കര്‍ഷകര്‍ മരിച്ചുവെന്നാണ് വിവരം. കടുത്ത കാലാവസ്ഥയെ അതിജീവിച്ച് സമരം മുന്നോട്ടു പോകില്ലെന്ന് കണക്കുകൂട്ടിയവര്ക്കുള്ള തിരിച്ചടിയാണ് ഇപ്പോഴൂം തുടരുന്ന സമരം.
ചില കണക്കുകള്‍:ഇന്ത്യയില്‍ എഴുപത് ശതമാനത്തോളം ആളുകള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്ന് ഐക്യരാഷ്ട്ര സംഘടനപറയുന്നു.ഇന്ത്യയിലെ മൊത്തം കര്‍ഷകരില്‍ 82 ശതമാനം ചെറുകിട കര്‍ഷകരാണ്. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് ഭരിക്കുന്നത്. കേന്ദ്രത്തിലാകട്ടെ മൃഗീയ ഭൂരിപക്ഷമുള്ള സര്‍ക്കാറും. എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയത് 37 ശതമാനം വോട്ടാണ്. എഴൂപത് ശതമാനം കര്‍ഷകരുള്ള ഇന്ത്യയില്‍ വെറും 37.5ശതമാനം ആളുകളുടെ പിന്തുണയുള്ള സര്‍ക്കാര്‍ പാസാക്കിയ ഒരു ബില്‍. അതിന് വേണ്ടിയുള്ള ഈ വാശി ബി.ജെ.പിയുടെ നാശത്തിലെത്തിക്കുമെന്നേ വിലയിരുത്താന്‍ കഴിയൂ.
ഈ കണക്കുകള്‍ ശരിക്കുമൊന്ന് പഠിച്ചാല്‍ ബില്‍ എമ്പണ്ടേ പിന്‍വലിക്കുകയേ ചെയ്യമായിരുന്നുള്ളു. രാഷ്ട്രീയപരമായി, കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ ബലികൊടുക്കുന്നുവെന്ന ആരോപണം ബി.ജെ.പിക്ക് നേരിടുക എളുപ്പമാകില്ല. ബി.ജെ.പിയ നിയന്ത്രിക്കുന്ന മാനേജര്‍മാര്‍ കര്‍ഷകസമരത്തെ ശരിയായ രീതിയില്‍ വിലയിരുത്തുന്നതില്‍ പരാജയപ്പെടുന്നു. അതിന് കൊടുക്കേണ്ടി വരുന്ന വില ചെറുതായിരിക്കില്ല.
പുതുതലമുറ പരിസ്ഥിതിക്ക് വേണ്ടിയും കര്‍ഷകര്‍ക്ക് വേണ്ടിയും വാദിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് രാജ്യാന്തര തലത്തില്‍ വരുന്ന പുതിയ ചിന്തയാണ്. ഭൂമിയും കര്‍ഷകരും ഒരുപോലെ നാശം നേരിടുന്ന ഘട്ടത്തിലാണ് പുതു തലമുറ പരിസ്ഥിതിക്ക് വേണ്ടിയും കര്‍ഷകര്‍ക്ക് വേണ്ടിയും രംഗത്ത് ഇറങ്ങുന്നത്. അത് അവരുടെ നിലനില്പിന് വേണ്ടിയുളള പോരാട്ടമാണ്. അതിനെ സ്വാഗതം ചെയ്യുന്നതിന് പകരം എതിര്‍ക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണെന്ന് കാലം തെളിയിക്കും.