വിദേശം

57-43:ഇംപീച്ച്‌മെന്റില്‍ നിന്നും ട്രംപ് രക്ഷപ്പെട്ടു, അമേരിക്കയില്‍ പ്രതിസന്ധി ഒഴിയുന്നില്ല
സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയാഞ്ഞതിന്റെ പേരില്‍ ഇംപീച്ച്‌മെന്റില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് രക്ഷപ്പെട്ടു. ജനുവരി ആറിലെ കാപ്പിറ്റോള്‍ കലാപത്തിന്റെ പേരില്‍ നടന്ന ഇംപീച്ച്‌മെന്റില്‍ നിന്നാണ് ട്രംപ് രക്ഷപ്പെട്ടത്. ഡെമോക്രാറ്റുകള്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ ട്രംപ് ഇനിവിചാരണ നേരിടേണ്ടി വരില്ല. ചരിത്രത്തില്‍ ആദ്യമായി രണ്ടു തവണ ഇംപിച്ച്‌മെന്റ് നേരിടേണ്ടി വന്ന പ്രസിഡന്റാണ് ട്രംപ്.
ആകെ നൂറ് സീറ്റുള്ള സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 67 വോട്ട് ലഭിച്ചാലേ ഇംപീച്ച്‌മെന്റ് പാസാകുമായിരുന്നുള്ളു. നിലവില്‍ സെനറ്റില്‍ അമ്പത് റിപ്പബ്‌ളിക്കന്‍പാര്‍ട്ടിക്കാരും 48 ഡെമോക്രാറ്റുകളും രണ്ടു സ്വതന്ത്രരുമാണുള്ളത്. അതുകൊണ്ട് തന്നെ റിപ്പബ്‌ളിക്കന്‍ സെനറ്റര്‍മാര്‍ ട്രംപിനെ തള്ളിപ്പറഞ്ഞാലേ ഇംപീച്ച്‌മെന്റ് പാസാകൂ എന്ന് ഉറപ്പായിരുന്നു. ഏഴു റിപ്പബ്‌ളിക്കന്‍ സെനറ്റര്‍മാരേ ട്രംപിന് എതിരേ വോട്ടുചെയ്തുള്ളു.

ഇലക്ഷനില്‍ തോറ്റിട്ടും തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാതെയിരിക്കുകയായിരുന്നു ട്രംപും അനുയായികളും. ബൈഡന്റെ വിജയം കോണ്‍ഗ്രസ് അംഗീകരിക്കുന്നതിന് മുന്നോടിയായി ട്രംപ് അനുയായികള്‍ കലാപം അഴിച്ചുവിടുകയായിരുന്നു.വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കില്ലെന്ന കണക്കൂകൂട്ടലിലായിരുന്നു ട്രംപ്. എന്നാല്‍ ട്രംപിന്റെ ആഗ്രഹത്തിന് വിപരീതമായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍ഡ് ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതോടെയാണ് ട്രംപ് അനുയായികള്‍ കാപ്പിറ്റോളിലേക്ക് ഇടിച്ചു കയറിയത്.

ലോകം മുഴൂവന്‍ ജനാധിപത്യം നടപ്പാക്കുമെന്ന് മേനി നടിക്കുന്ന അമേരിക്കയില്‍ ഇലക്ഷനില്‍ തോറ്റിട്ടും തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാത്തത് ലോകവ്യാപകമായി അമേരിക്കയുടെ വിലയിടിച്ചിരുന്നു. ട്രംപ് അനുയായികള്‍ വാഷിങ്ടണിലേക്ക് ഇരച്ച് എത്തുകയും ബൈഡന്റെ വിജയം അട്ടിമറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ട്രംപിന്റെ അനുമതിയോടെയാണ് ഈ കലാപം എന്നാണ് അനുമാനം. അതുകൊണ്ട് തന്നെ പദവി ഒഴിെഞ്ഞങ്കിലും ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പിനും അന്തസിനും അനിവാര്യമായിരുന്നു. പക്ഷേ റിപ്പബ്‌ളിക്കന്‍ സെനറ്റര്‍മാര്‍ ട്രംപിനെ അനുകൂലിച്ചതോടെ ഇംപീച്ച്‌മെന്റ് ഒഴിവായി.
ജനാധിപത്യം വളരാത്ത മൂന്നാം കിട രാജ്യങ്ങളിലാണ് ഇത്തരം ആഭാസങ്ങള്‍ സാധാരണ ഉണ്ടാകാറ്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ വിനയത്തോടെ ഒഴിഞ്ഞുമാറുന്നതിന് പകരം തോല്‍വി അംഗീകരിക്കാത്ത അരാജകത്വത്തിലേക്ക് നയിക്കാനാണ് ട്രംപും അനുയായികളും ശ്രമിച്ചത്. ലോകത്തിന് മുന്നില്‍ ലോകപോലീസ് തലകുനിക്കേണ്ട അവസ്ഥയായി ഈ സംഭവം.

ട്രംപിന്റെ നടപടിയെ റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ തള്ളിപ്പറയാന്‍ കൂട്ടാക്കാത്തത് അമേരിക്ക നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്.
പദവിയിലിരിക്കുമ്പോള്‍ ട്രംപ് കാട്ടികൂട്ടിയ കോമാളിത്തരങ്ങള്‍
കണ്ട് വയറിളകിച്ചിരിക്കുകയായിരുന്നു ലോകം മുഴൂവന്‍. ഇപ്പോഴിതാ ട്രംപിന്റെ പ്രേതം റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയെ വിട്ടൊഴിയാതെ നില്‍ക്കുന്നു. ട്രംപിസത്തില്‍ നിന്നും മോചിതമായി എത്രയും പെട്ടന്ന് സംസ്‌കാരസമ്പന്നമായ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നതിന് പകരം നൂറ്റമ്പതുകൊല്ലം മുമ്പ് അബ്രഹാം ലിങ്കന്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ ദയനീയ സ്ഥിതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് വിവേചനത്തിന്റെ അടിവേരിളക്കിയ നയങ്ങളായിരുന്നു ഒരു കാലത്ത് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി നടപ്പാക്കിയിരുന്നതെങ്കില്‍ വിവേചനത്തിന്റെ പുനര്‍ജന്‍മമായിരുന്നു ട്രംപിന് കീഴില്‍ ആ പാര്‍ട്ടിയിലൂടെ നയങ്ങള്‍.

 • ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി മലയാളി യുവാവ്
 • ഖഷോഗ്ജിയെ കൊല്ലാന്‍ പറഞ്ഞത് മുഹമ്മദ് ബിന്‍ സല്‍മാന്‍!; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡന്‍
 • 11 ഇരട്ടി മരണസാധ്യത! കൊറോണയുടെ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു
 • ടൈഗര്‍വുഡിന്റെ കാര്‍ തരിപ്പണമായി; താരം പരിക്കുകളോടെ രക്ഷപ്പെട്ടു
 • 241 പേരുമായി പറക്കവെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു; കത്തുന്ന വിമാനവുമായി ധീരനായ പൈലറ്റിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ് രക്ഷയായി
 • നാസയുടെ ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജയും
 • ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനുള്ളില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
 • ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന
 • മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്‌സിനെ ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
 • മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്; ആങ് സാന്‍ സൂചി അറസ്റ്റില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway