ചരമം

വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍, വായിലും മൂക്കിലും പഞ്ഞി, കവറിട്ട് തലയും മുഖവും മറച്ച നിലയില്‍


മരട്: കൊച്ചി മരടില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഗ്രിഗോറിയന്‍ പബ്ലിക് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി, മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റയും ജെസിയുടെയും ഇളയ മകള്‍ നെഹിസ്യ (17)യെയാണ് സ്വന്തം കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തലയും മുഖവും പ്ലാസ്റ്റിക് കവര്‍കൊണ്ട് മറച്ചനിലയില്‍ കിടക്കയിലാണ് മൃതദേഹം കണ്ടത്. രാവിലെ ഏഴിന് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒന്‍പത് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനാല്‍ കുട്ടിയുടെ അച്ഛനും സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനെ വിളിച്ചുകൊണ്ടുവന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടത്.

വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി മുഖം മറച്ച നിലയിലും കഴുത്തില്‍ കയര്‍ കെട്ടിയിരുന്നു. കൊലപാതകമാണെങ്കില്‍ മുകളിലെ കിടപ്പുമുറിയില്‍ നിന്ന് കൊലപാതകശേഷം ആരും പുറത്തേക്ക് രക്ഷപ്പെട്ട ലക്ഷണമില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടി ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് നിഗമനം.

 • യുകെ പെന്തക്കോസ്ത് സമൂഹത്തിലെ ആദ്യകാല അംഗം കെ ടി തോമസ് ലണ്ടനില്‍ നിര്യാതനായി
 • സൗദിയില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്സുമാര്‍ മരിച്ചു; 2പേര്‍ക്ക് പരിക്ക്
 • ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
 • ക്രോയ്ഡോണില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടില്‍ മരിച്ചു
 • കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു
 • കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
 • പാലക്കാട് അമ്മയും രണ്ട് കുഞ്ഞുങ്ങളും വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍
 • എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു
 • മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കുത്തി കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway