ബിസിനസ്‌

പൗണ്ടിന് വന്‍ കുതിപ്പ്, പ്രവാസികള്‍ സന്തോഷത്തില്‍

ലണ്ടന്‍ : കോവിഡ് ലോക്ക്ഡൗണ്‍ കാലത്തു സാമ്പത്തികമേഖല തിരിച്ചടി നേരിടുന്ന അവസരത്തില്‍ പൗണ്ടിന് അപ്രതീക്ഷിത കുതിപ്പ്. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ഇതാദ്യമായി പൗണ്ട് മൂന്നക്കം കടന്നു കുതിച്ചു. 101.34 ആണ് ഇന്നത്തെ നില. ഡോളറിനും യൂറോയ്ക്കുമെതിരെയും പൗണ്ട് മികച്ച നിലയിലാണ്. ലോകത്തെ മറ്റു പ്രധാന കറന്‍സികള്‍ക്കെതിരേയും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പൗണ്ടൊന്നിന് 1.39 ഡോളര്‍ എന്നനിലയിലായി നിരക്ക്. അമേരിക്കന്‍ കറന്‍സി താഴ്ന്നു. യൂറോ 1.147 എന്ന നിലയിലേക്കും താഴ്ന്നു. ഇതിനുമുമ്പ് ലണ്ടനില്‍ ഒളിമ്പിക്‌സ് നടന്നപ്പോഴായിരുന്നു സെഞ്ചുറി പിന്നിട്ട പൗണ്ടിന്റെ തേരോട്ടം.

യുകെ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ്. യുകെ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പലരും നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുതുടങ്ങി. കടംവാങ്ങിയും ലോണെടുത്തും ഇപ്പോള്‍ നാട്ടിലേക്ക് പണമയക്കാനുള്ള തത്രപ്പാടിലാണ് ലോകമെങ്ങുമുള്ള പ്രവാസികളും.
അതേസമയം രൂപയുടെ തകര്‍ച്ച, യുകെയില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയാണ്. ലോണെടുത്ത പണം ഫീസടയ്ക്കുന്നതിനും യുകെയിലെ ജീവിതച്ചിലവുകള്‍ക്കും തികയാതെ വരുമെന്നതാണ് കാരണം.

കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ വാക്‌സിനും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉപയോഗിച്ചുള്ള യുകെ സര്‍ക്കാരിന്റെ പോരാട്ടമാണ് പൗണ്ടിന് കൂടുതല്‍ വിപണിമൂല്യം നേടിക്കൊടുത്തത്. വാക്‌സിന്‍ വിതരണം വിജയമായതോടെ ഏപ്രിലോടെ യുകെ കോവിഡില്‍ നിന്നും മുക്തി നേടിത്തുടങ്ങുമെന്നും അടുത്തവര്‍ഷത്തോടെ യുകെ സാമ്പത്തിക മേഖല ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നു. പൗണ്ടിന്റെ കുതിപ്പ് യുകെ ഓഹരി വിപണികള്‍ക്കും നേട്ടമായി എഫ്.ടി.എസ്.ഇ 100 ഇന്‍ഡക്‌സ് തിങ്കളാഴ്ച് 2.6% ഉയരുകയും ചെയ്തു.

ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് അന്ന് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. എന്നാല്‍ ബ്രക്‌സിറ്റ്‌ മൂലമുണ്ടായ ഇടിവ് നാല് വര്‍ഷത്തിന് ശേഷം പരിഹരിക്കപ്പെടുകയാണ്

 • ഉമ്മര്‍ മുഖ്താറിനെ അഭിനന്ദിക്കാന്‍ ഡോ. ബോബി ചെമ്മണൂര്‍ എത്തി
 • യൂട്യൂബര്‍മാര്‍ക്ക് ബോബി & മറഡോണ ഗോള്‍ഡ് ബട്ടണ്‍
 • യുകെയില്‍ നെഗറ്റീവ് പലിശ നിരക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത
 • പ്രധാനമന്ത്രിയുടേയും യുഎന്നിന്റെയും പരാമര്‍ശം രാജപ്പന് വീട് നല്‍കാന്‍ ബോബി ചെമ്മണൂരിന് പ്രേരണയായി
 • എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു
 • കുടിലിന് ഒരു കതകു പിടിപ്പിച്ചു തരുമോ എന്ന് ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ നല്‍കാനൊരുങ്ങി ഡോ. ബോബി
 • ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ആപ്പായ ബോബി ഫാന്‍സ് ആപ്പ് പുറത്തിറക്കി
 • ബോബി ഫാന്‍സ് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ഡോ. ബോബി ചെമ്മണൂര്‍ കൈമാറി
 • ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍; വില മൂന്നു കോടിയോളം
 • ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സ് മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway