Don't Miss

ദിഷയുടെ അറസ്റ്റില്‍ പ്രതിഷേധം കത്തുന്നു; ഡല്‍ഹി പൊലീസിന് വനിതാ കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ചെന്ന പേരില്‍, ഗ്രെറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ ഡല്‍ഹി പൊലീസിന് വനിതാ കമ്മീഷന്റെ നോട്ടീസ്. ഡല്‍ഹി വനിതാ കമ്മീഷനാണ് കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചത്. ദിഷയെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമനടപടികള്‍ പാലിച്ചില്ലെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചത്. കേസില്‍ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിന്റെ പകര്‍പ്പും കമ്മീഷനു മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് ദിഷയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അറസ്റ്റ് ചെയ്ത ശേഷം അഭിഭാഷകനെ കാണാന്‍ ദിഷയ്ക്ക് അവസരം നിഷേധിച്ചെന്നും പരാതിയുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി 19 ന് മുമ്പായി കേസിന്റെ വിശദാംശങ്ങള്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു.

ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ആണ് സാമൂഹ്യമാധ്യമങ്ങളില്‍. ദിഷയുടെ അറസ്റ്റിനെ അപലപിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധുവും അഭിഭാഷകയുമായ മീന ഹാരിസ്, മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്, കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, ജയറാം രമേശ് തുടങ്ങിയവര്‍ ദിഷയുടെ അറസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.

ഞായറാഴ്ചയാണ് ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ഡല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രൂപം കൊണ്ടിരിക്കുന്നത്.

അതേസമയം, ദിഷയുടെ അറസ്റ്റിനെ പിന്തുണച്ച് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍ രംഗത്തെത്തിയിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യുന്ന ഇത്തരം നടപടികള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. • പിണറായിയുടെ മരുമകന്‍ മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍
 • മാണിഗ്രൂപ്പിന് സിപിഎമ്മിന്റെ കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കും
 • കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍
 • തൃശൂരില്‍ 17കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 20 പേര്‍ക്കെതിരേ കേസ്
 • ജോസഫിനെയും മോന്‍സിനെയും അയോഗ്യരാക്കാന്‍ ജോസ് കെ മാണി വിഭാഗം
 • താരങ്ങള്‍ ചോദിച്ചത് 5 ലക്ഷം മുതല്‍ 50 ലക്ഷം വരെ; ഒടുവില്‍ ശോഭന ജോര്‍ജ് അഭിനയിച്ചു
 • യുകെയില്‍ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ ഉറപ്പു വരുത്തും
 • മാറിട നഗ്നത; പൃഥ്വിരാജിനെതിരെ എന്തുകൊണ്ടാണ് കേസില്ലാത്തതെന്ന് അഡ്വ രശ്മിത രാമചന്ദ്രന്‍
 • കുടുംബം വിറ്റാല്‍ പോലും ബില്ലടയ്ക്കാനാവില്ല; കോവിഡിന്റെ മറവില്‍ പകല്‍ക്കൊള്ള നടത്തുന്ന ആശുപത്രികളെക്കുറിച്ചു നടന്‍ എബ്രഹാം കോശി
 • കര്‍ഷക സമരത്തെക്കുറിച്ച് റിഹാനയും....
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway