ചരമം

ക്രോയ്ഡോണില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടില്‍ മരിച്ചു

യുകെ ജീവിതം അവസാനിപ്പിച്ച് മടങ്ങിയ തിരുവനന്തപുരം സ്വദേശി സുനില്‍ കുമാര്‍(55) നാട്ടില്‍ അന്തരിച്ചു. വര്‍ഷങ്ങള്‍ നീണ്ട യുകെ ജീവിതത്തില്‍ സ്വന്തമായ സ്ഥാപനം തുടങ്ങി പലര്‍ക്കും സഹായവും പ്രചോദനവുമായിരുന്ന വ്യക്തിയാണ് സുനില്‍കുമാര്‍. ഭാര്യയും മക്കളും ബന്ധുക്കളും യുകെയില്‍ തന്നെയാണ്. ഏറെ കാലമായി അസുഖബാധിതനായിരുന്നു സുനില്‍. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അന്ത്യം. തിങ്കളാഴ്ച ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്നലെ സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയാക്കി.

തിരുവനന്തപുരം ആനത്തലവട്ടം സ്വദേശിയായ പനയില്‍ സുനില്‍ കുമാര്‍ 28 മത്തെ വയസില്‍ 1983 ലാണ് യുകെയിലെത്തിയത്. തന്റെ കഠിന പ്രയ്തനം കൊണ്ട് മികച്ച ജീവിതം പടുത്തുയര്‍ത്തിയ വ്യക്തിയാണ് ഇദ്ദേഹം. വലിയൊരു സൗഹൃദ വലയവും ഉണ്ടായിരുന്നു.

ക്രോയ്‌ഡോണ്‍ മേയ് ഡേ ആശുപത്രിയില്‍ ജീവനക്കാരനായി തുടങ്ങി പിന്നീട് മിച്ചമില്‍ സ്വന്തമായി കട തുടങ്ങി. സ്വന്തമായി രണ്ടു സ്ഥാപനങ്ങള്‍ ഒരു ഘട്ടത്തില്‍ അദ്ദേഹം നടത്തിയിരുന്നു. നിരവധി ബന്ധുക്കളും ക്രോയ്‌ഡോണിലുണ്ട്.

 • യുകെ പെന്തക്കോസ്ത് സമൂഹത്തിലെ ആദ്യകാല അംഗം കെ ടി തോമസ് ലണ്ടനില്‍ നിര്യാതനായി
 • സൗദിയില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്സുമാര്‍ മരിച്ചു; 2പേര്‍ക്ക് പരിക്ക്
 • ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
 • കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു
 • വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍, വായിലും മൂക്കിലും പഞ്ഞി, കവറിട്ട് തലയും മുഖവും മറച്ച നിലയില്‍
 • കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
 • പാലക്കാട് അമ്മയും രണ്ട് കുഞ്ഞുങ്ങളും വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍
 • എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു
 • മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കുത്തി കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway