യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറം പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച; ഫാ ചിറമ്മേല്‍ മുഖ്യാതിഥി
യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറത്തിന്റെ (UKMSW Forum) 2021 - 23, കാലഘട്ടത്തിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം 9-ാം തീയതി നിലവില്‍ വന്നു. പുതിയ പ്രവര്‍ത്തന കമ്മറ്റി യോഗം ചേരുകയും വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പരിപാടികളുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 20ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞു 3 മണിക്കു നടക്കും.
തുടര്‍ന്ന്, അടുത്ത രണ്ടു വര്‍ഷത്തേക്ക് നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളുടെ ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ അതിനേക്കുറിച്ചുള്ള തുടര്‍ചര്‍ച്ചകളും നടത്തപ്പെടും. ഇതോടൊപ്പം അംഗങ്ങളുടെ ഒരു ജനറല്‍ ബോഡിമീറ്റിംങ്ങും നടത്താന്‍ ഉദ്ദേശിക്കുന്നു.
ഈ കര്‍മ്മപരിപാടികളുടെ ഉദ്ഘാടന ചടങ്ങിലേക്ക് യുകെയിര് ഉള്ള എല്ലാ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിനേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ അംഗങ്ങളുടെ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു .
നിലവിലെ സാഹചര്യത്തില്‍ ഉദ്ഘാടന കര്‍മ്മങ്ങള്‍ Zoom മീറ്റിംഗ് വഴിയാണ് നടത്തപ്പെടുക.
NB:- ഉദ്ഘാടന ചടങ്ങിന് പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ നേതൃത്വം കൊടുക്കുന്നതാണ്.