സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ലണ്ടന്‍ റീജിയനില്‍ പുതിയ വൈദികരെ നിയമിച്ചു


ബര്‍മിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലേക്കു ഫാ. അനീഷ് നെല്ലിക്കലിനെയും , ഫാ. ജോസഫ് മുക്കാട്ടിനെയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുതിയതായി നിയമിച്ചതായി രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു , ലണ്ടന്‍ റീജിയണിലെ ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്‍ , ഔര്‍ ലേഡി ഓഫ് ഡോളേഴ്‌സ് പ്രോപോസ്ഡ് മിഷന്‍ , സെന്റ് സേവ്യേഴ്‌സ് പ്രോപോസ്ഡ് മിഷന്‍ , എന്നീ മിഷനുകളുടെ ചുമതല നല്‍കിയിരിക്കുന്ന ഫാ. അനീഷ് നെല്ലിക്കല്‍ തൃശൂര്‍ അതിരൂപത അംഗമാണ് . സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷന്‍ , സെന്റ് മോണിക്ക മിഷന്‍ , സെന്റ് പീറ്റര്‍ പ്രൊപ്പോസഡ് മിഷന്‍ , സെന്റ് ജോര്‍ജ് പ്രോപോസ്ഡ് മിഷന്‍ എന്നീ മിഷനുകളുടെ ചുമതല നല്‍കിയിരിക്കുന്ന ഫാ. ജോസഫ് മുക്കാട്ട് ബല്‍ത്തങ്ങാടി രൂപത അംഗമാണ് . ഇരുവരുടെയും രൂപതാ കുടുംബത്തിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും , ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ഥനാ നിര്‍ഭരമായ ആശംസകള്‍ നേരുന്നതായും രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു .

 • ജീവിത സാക്ഷ്യങ്ങളില്‍ കൂടി ഹൃദയങ്ങളെ തൊടണം - മാര്‍ ആലഞ്ചേരി
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷ വല്‍ക്കരണ മഹാ സംഗമം 27ന് ഓണ്‍ലൈനില്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷ വല്‍ക്കരണ മഹാ സംഗമം മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്യും
 • സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ; ഫാ. നടുവത്താനിയില്‍ നയിക്കും
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികളുടെ പ്രത്യേക ശുശ്രൂഷ
 • ഗ്രേറ്റ് ബ്രിട്ടനില്‍ സുവിശേഷവത്കരണ മഹാസംഗമം
 • സെഹിയോന്‍ യുകെ ഒരുക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍' , വ്യത്യസ്ത അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍15 മുതല്‍ 17 വരെ
 • സെഹിയോന്‍ നൈറ്റ് വിജില്‍ നാളെ
 • സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway