യു.കെ.വാര്‍ത്തകള്‍

മാര്‍ച്ച് 3ന് ബജറ്റ്; ഫര്‍ലോ സ്‌കീം വേനല്‍ക്കാലം വരെ ദീര്‍ഘിപ്പിക്കാന്‍ സുനാക്


കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നടപ്പാക്കിയ ഫര്‍ലോ സ്‌കീം വേനല്‍ക്കാലം വരെ ദീര്‍ഘിപ്പിക്കാന്‍ ചാന്‍സലര്‍ റിഷി സുനാക്. മാര്‍ച്ച് 3ന് സുനാക് അവതരിപ്പിക്കുന്ന ബജറ്റില്‍ ഫര്‍ലോ സ്‌കീം ദീര്‍ഘിപ്പിക്കാനുള്ള പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഫര്‍ലോ സ്‌കീം ഏപ്രില്‍ മാസം അവസാനിക്കാനിരിക്കുകയായിരുന്നു. കൂടാതെ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ലെഷര്‍ മേഖലകള്‍ക്കുള്ള ബിസിനസ് റേറ്റ് ഹോളിഡേയും തുടരാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തോളമായി തുടരുന്ന ബിസിനസസ് റേറ്റ്‌സ് ഹോളിഡേ മാര്‍ച്ചില്‍ അവസാനിക്കേണ്ടതാണ്. ഈ രണ്ട് പദ്ധതിയും നീട്ടാനുള്ള ചാന്‍സലറുടെ തീരുമാനം ബിസിനസ് ലോകം സ്വാഗതം ചെയ്യും.

അതേസമയം, സ്‌കീമുകള്‍ നീട്ടുന്നത് രാജ്യത്തിന്റെ പൊതുഖജനാവിനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഫര്‍ലോ മുഖേന ട്രഷറിക്ക് പ്രതിമാസം 5 ബില്ല്യണ്‍ പൗണ്ട് ചെലവുള്ളതായാണ് കണക്ക്. ഇത് വേനല്‍ക്കാലത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചാല്‍ ചുരുങ്ങിയത് 10 ബില്ല്യണ്‍ പൗണ്ട് അധിക ചെലവ് വരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആദ്യം മുതല്‍ പബ്ലിക് സെക്ടര്‍ മേഖലയിലെ കടം 300 മില്ല്യണിലേറെ ഉയര്‍ന്നതായാണ് പുതിയ കണക്കുകള്‍. കൊറോണാവൈറസ് പ്രതിസന്ധി മൂലം രാജ്യത്തെ പിടിച്ചുനിര്‍ത്താന്‍ മന്ത്രിമാര്‍ പണം കടമെടുക്കുകയാണ്.

മഹാമാരി ആരംഭിച്ചത് മുതല്‍ രാജ്യത്തിന്റെ കടം 316.4 ബില്ല്യണ്‍ പൗണ്ടില്‍ എത്തിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഡാറ്റ. ഫര്‍ലോ സ്‌കീമിന് പുറമെ ആഴ്ചയില്‍ 20 പൗണ്ട് നല്‍കുന്ന യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് സുനാക് തയാറെടുക്കുന്നത്.

 • ബജറ്റില്‍ എന്‍എച്ച്എസിനും നഴ്‌സുമാര്‍ക്ക് പരിഗണന നല്‍കിയില്ലെന്നു പരാതി
 • എന്‍എച്ച്എസ് സ്‌ട്രോക് വാര്‍ഡില്‍ കൊലപാതകവും ലൈംഗിക അതിക്രമങ്ങളും; ഹോസ്പിറ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
 • കൊറോണ മൂലം ബ്രിട്ടനിലെ ജനസംഖ്യ രണ്ട് ശതമാനം കുറയാന്‍ സാധ്യത! 1.3 മില്യണ്‍ കുടിയേറ്റ തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല
 • ആദായനികുതി പരിധി മരവിപ്പിച്ചും ഫര്‍ലോ സ്‌കീം ആറ് മാസം നീട്ടിയും സുനകിന്റെ ബജറ്റ്
 • യുകെയില്‍ നേരിട്ട വംശീയതയെക്കുറിച്ചും മേഗാന്‍ അഭിമുഖത്തില്‍ തുറന്നടിക്കും!
 • വാക്‌സിനോട് മുഖം തിരിച്ച് നില്‍ക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത കുത്തിവയ്പ്പ്!
 • വിദേശത്തു നിന്ന് യുകെയിലെത്തുന്ന പലര്‍ക്കും കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി ഒമ്പത് ദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതി
 • യുകെയിലെ 40% കോവിഡ് കേസുകളും പടര്‍ന്നത് ആശുപത്രികളില്‍ നിന്ന്!
 • ഇംഗ്ലണ്ടിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ സമ്പന്ന വിദ്യാര്‍ത്ഥികളെക്കാള്‍ 3 എ-ലെവല്‍ ഗ്രേഡുകള്‍ക്ക് പിന്നില്‍
 • വോള്‍വര്‍ഹാംപ്ടണിലെ ഇന്ത്യന്‍ കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്; അമ്മയും മകളും മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway