സിനിമ

മാസ്കും ഹെല്‍മറ്റുമില്ല; വിവേക് ഒബ്‌റോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്


മാസ്‌ക് ധരിക്കാതെയും ഹെല്‍മറ്റു വയ്ക്കാതെയും പൊതുനിരത്തില്‍ വണ്ടിയോടിച്ചതിന് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. നടനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

'പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ജാഗ്രത നിര്‍ദേശങ്ങള്‍ ലംഘിച്ച നടന്‍ വിവേക് ആനന്ദ് ഒബ്‌റോയിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണമെന്നത് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. നിര്‍ബന്ധമായും പാലിക്കേണ്ട ഈ നിര്‍ദേശം നടന്‍ ലംഘിച്ചിരിക്കുകയാണ്. നടനെതിരെ തീര്‍ച്ചയായും നടപടികള്‍ സ്വീകരിക്കും,' മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും വിവേക് ഒബ്‌റോയിക്കെതിരനെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കാതെയായിരുന്നു വിവേക് വണ്ടിയോടിച്ചിരുന്നത്.
ഫെബ്രുവരി 14ന് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഭാര്യ പ്രിയങ്ക അല്‍വക്കൊപ്പം സഞ്ചരിക്കുന്നതിന്റെ വീഡിയോ വിവേക് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വാലന്റൈന്‍സ് ഡേ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഈ വീഡിയോ വിവേക് പങ്കുവെച്ചത്. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസ് നടപടി.

 • വീട്ടുകാരുടെ നിര്‍ബന്ധത്താലാണ് അഭിനയരംഗത്തെത്തിയതെന്ന് നായിക നിഖില വിമല്‍
 • ആരും കൈപിടിച്ച് കൊണ്ടുവരാന്‍ കാത്തിരിക്കേണ്ട, സ്ത്രീകള്‍ ഫൈറ്റ് ചെയ്ത് മുന്നിലേക്ക് വരണം: നടി ഗ്രേസ് ആന്റണി
 • ആദ്യ പ്രണയിനി ഇപ്പോള്‍ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് ഉണ്ണി മുകുന്ദന്‍
 • പ്രണയത്തിലാണ്, കല്ല്യാണം കഴിക്കണം എന്ന് വച്ചല്ല പ്രണയിക്കുന്നത്; മനസ് തുറന്ന് രഞ്ജിനി ഹരിദാസ്
 • പിഎച്ച്ഡി പൂര്‍ത്തിയാക്കി ഗൗതമി നായര്‍ വീണ്ടും അഭിനയ രംഗത്തേക്ക്
 • 'ദൃശ്യം 2 'അക്കാദമിയിലെ ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കണം'; വൈറലായി ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ടിന്റെ റിവ്യൂ
 • ജീവിതത്തില്‍ ചിലതൊക്കെ കൊണ്ടുകൊണ്ടു പഠിച്ചതാണ്: ലെന
 • നടി അഞ്ജലി നായര്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നു !
 • കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്നാണ് ചിലരുടെ ധാരണ; ധര്‍മ്മജന്‍
 • ക്ഷേത്രദര്‍ശനത്തിനായി നീലേശ്വരത്ത് എത്തി ദിലീപും കാവ്യയും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway