സിനിമ

അഞ്ചുവര്‍ഷമായി കേരളത്തിന്റെ ഐശ്വര്യം നഷ്ടപ്പെട്ടിട്ട്, എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ: ധര്‍മ്മജന്‍

പി.എസ്.സി നിയമനം ആവശ്യപ്പെട്ട് തിരുവനന്തപുരത്തു സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തി സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ധര്‍മ്മജന്‍ നടത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മന:സാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

കേരളം എപ്പോഴും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്നാണ്. ഇനി നമ്മള്‍ റൈറ്റിലേക്ക് കടക്കേണ്ട സമയമാണ്. റൈറ്റ് ആയാലെ ഈ രാജ്യം നന്നാകുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാകുള്ളു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരമുണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

'ശരിക്കും കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി. നിപയും രണ്ട് പ്രളയവും കോവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. അന്ധവിശ്വാസം കൊണ്ട് പറയുകയല്ല. പക്ഷേ എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.'-ധര്‍മ്മജന്‍ പറഞ്ഞു.

 • വീട്ടുകാരുടെ നിര്‍ബന്ധത്താലാണ് അഭിനയരംഗത്തെത്തിയതെന്ന് നായിക നിഖില വിമല്‍
 • ആരും കൈപിടിച്ച് കൊണ്ടുവരാന്‍ കാത്തിരിക്കേണ്ട, സ്ത്രീകള്‍ ഫൈറ്റ് ചെയ്ത് മുന്നിലേക്ക് വരണം: നടി ഗ്രേസ് ആന്റണി
 • ആദ്യ പ്രണയിനി ഇപ്പോള്‍ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് ഉണ്ണി മുകുന്ദന്‍
 • പ്രണയത്തിലാണ്, കല്ല്യാണം കഴിക്കണം എന്ന് വച്ചല്ല പ്രണയിക്കുന്നത്; മനസ് തുറന്ന് രഞ്ജിനി ഹരിദാസ്
 • പിഎച്ച്ഡി പൂര്‍ത്തിയാക്കി ഗൗതമി നായര്‍ വീണ്ടും അഭിനയ രംഗത്തേക്ക്
 • 'ദൃശ്യം 2 'അക്കാദമിയിലെ ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കണം'; വൈറലായി ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ടിന്റെ റിവ്യൂ
 • ജീവിതത്തില്‍ ചിലതൊക്കെ കൊണ്ടുകൊണ്ടു പഠിച്ചതാണ്: ലെന
 • നടി അഞ്ജലി നായര്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നു !
 • കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്നാണ് ചിലരുടെ ധാരണ; ധര്‍മ്മജന്‍
 • ക്ഷേത്രദര്‍ശനത്തിനായി നീലേശ്വരത്ത് എത്തി ദിലീപും കാവ്യയും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway