മലയാളികളെ ദുഖത്തിലാഴ്ത്തികൊണ്ട് വീണ്ടും ലണ്ടനില്‍ നിന്ന് മരണ വാര്‍ത്ത. കൊല്ലം മയ്യനാട് ആലൂംമൂട് സ്വദേശി ജോസഫ് ആല്‍ഫ്രഡാണ് ഇന്നലെ മരണമടഞ്ഞത്. ലണ്ടന്‍ ബെര്‍ത്തലോമിയ ആശുപത്രയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 57 വയസായിരുന്നു. ഏതാനും നാളുകളായി അസുഖബാധിതനായി ചികില്‍സയിലായിരുന്നു. ഭാര്യ കരോളിന്. മക്കള്‍: ബെഞ്ചമിന്‍, കെവിന്, മെലിസ.വളരെക്കാലം മുമ്പ് യു.കെ.യില്‍ എത്തിയ ആല്‍ഫ്രഡ് ഏറെക്കാലം ഒരു ഇംഗ്ളീഷ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. എം.എ.യു.കെ. യുടെ ഊര്‍ജസ്വലനായ പ്രവര്‍ത്തകനുമായിരുന്നു. ജോസിന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങയെും ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഖത്തിലാഴ്ത്തി.
തിരുവനന്തപുരം വര്‍ക്കല ഇടവ സ്വദേശി മാന്തറ ടി ചന്ദ്രകുമാര്‍ നായരുടെ(70 ) മരണത്തിന് പിന്നാലേയാണ് ജോസ് ആല്ഫ്രഡിന്റെ മരണ വാര്‍ത്ത. കഴിഞ്ഞ ദിവസമാണ് ചന്ദ്രകുമാര്‍ കോവിഡിനെ തുടര്‍ന്ന് ഏറെ നാളത്തെ ചികില്സക്ക്ശേഷം മരണത്തിന് കീഴടങ്ങിയത്. മക്കളെ സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നും ഭാര്യയോടൊപ്പം എത്തിയ ചന്ദ്രകുമാര്‍ കോവഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്േക്കുള്ള മടക്കയാത്ര മാറ്റിവെക്കുകയായിരുന്നു. അതിനിടെയാണ കോാവിഡ് ബാധിച്ചത്.
ഇതിനോടകം മുപ്പത്തിയഞ്ച് മലയാളികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഈസ്റ്റ് ഹാമില്‍ ബോളിയന്‍ തീയറ്റിന്റെ ഉടമയായിരുന്ന മോഹന്‍ അടുത്തയിടെ കോവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു.