വിദേശം

241 പേരുമായി പറക്കവെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു; കത്തുന്ന വിമാനവുമായി ധീരനായ പൈലറ്റിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ് രക്ഷയായി


ലോകത്തെ നടുക്കാന്‍ പോന്ന മറ്റൊരു ആകാശ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. പൈലറ്റിന്റെ ധീരമായ പ്രവൃത്തി ഒന്ന് കൊണ്ടുമാത്രമാണ് 241 പേരുടെ ജീവന് ഭീഷണി ഉണ്ടാവാതിരുന്നത്. ഹോളിവുഡ് സിനിമയെ വെല്ലുന്ന രംഗങ്ങളാണ് അമേരിക്കന്‍ ആകാശത്ത് അരങ്ങേറിയത്. 241 പേരുമായി 15,000 അടി മുകളില്‍ പാറക്കവേയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് ബോയിംഗ് 777 വിമാനത്തിന്റെ എഞ്ചിന്‍ തകര്‍ന്നത്. അവശിഷ്ടങ്ങള്‍ താഴേക്ക് വീഴുന്നതിനിടയില്‍ വിമാനം പൈലറ്റ് സാഹസികമായി അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം.

ഹവായിലേക്ക് യാത്ര തുടങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരും, ജീവനക്കാരുമാണ് മരണത്തെ മുഖാമുഖം കണ്ടത്. ഡെന്‍വറില്‍ നിന്നും പറന്നുയര്‍ന്ന് കുറച്ച് സമയം പിന്നിട്ടപ്പോഴാണ് എഞ്ചിനുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചത് കൊളറാഡോയിലെ മേഖലകളില്‍ വീടുകള്‍ക്ക് മേല്‍ വിമാന അവശിഷ്ടങ്ങള്‍ വീണുതുടങ്ങിയപ്പോഴാണ് പൈലറ്റ് 'മേയ് ഡേ' വിളിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായം തേടി വിമാനം തിരിച്ചത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ പൈലറ്റിനായി.

231 യാത്രക്കാരും, 10 ജീവനക്കാരും അടങ്ങിയ യുഎ328 വിമാനത്തിന്റെ എഞ്ചിന്‍ ഡെന്‍വറില്‍ നിന്നും ടേക്ക്ഓഫ് നടത്തിയതിന് പിന്നാലെ തീപിടിച്ച ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തിയിട്ടുണ്ട്. അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. കൊളറാഡോ ബ്രൂംഫീല്‍ഡിലെ ഒരു വീടിന്റെ അടുക്കള തകര്‍ത്താണ് അവശിഷ്ടം പതിച്ചത്. ഹവായിലേക്ക് തിരിച്ച ബോയിംഗ് 777 വിമാനം യാത്ര തുടങ്ങി അരമണിക്കൂറിന് പിന്നാലെ ഡെന്‍വറിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.

അവശിഷ്ടങ്ങള്‍ വീണ് ആര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മരണമാണ് തൊട്ടുമുന്നിലെന്നാണ് എഞ്ചിന്‍ പൊട്ടിത്തെറിച്ചതോടെ ചിന്തിച്ച് പോയതെന്ന് ചില യാത്രക്കാര്‍ പ്രതികരിച്ചു. എല്ലാം തീര്‍ന്നെന്ന് കരുതി ഇരിക്കുമ്പോഴാണ് പൈലറ്റ് സധൈര്യം വിമാനം തിരികെ പറത്തി സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തിയത്. അവശിഷ്ടങ്ങള്‍ വീണ് ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഡെന്‍വര്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ബോയിംഗ് 777 വിമാനത്തിന്റെ അതേ ഫാമിലി എഞ്ചിന്‍ ഉപയോഗിക്കുന്ന 32 പാസഞ്ചര്‍ ജെറ്റുകള്‍ നിലംപരിശാക്കിയതായി ജപ്പാന്‍ ഞായറാഴ്ച അറിയിച്ചു.

 • ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി മലയാളി യുവാവ്
 • ഖഷോഗ്ജിയെ കൊല്ലാന്‍ പറഞ്ഞത് മുഹമ്മദ് ബിന്‍ സല്‍മാന്‍!; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡന്‍
 • 11 ഇരട്ടി മരണസാധ്യത! കൊറോണയുടെ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു
 • ടൈഗര്‍വുഡിന്റെ കാര്‍ തരിപ്പണമായി; താരം പരിക്കുകളോടെ രക്ഷപ്പെട്ടു
 • നാസയുടെ ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജയും
 • ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനുള്ളില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
 • 57-43:ഇംപീച്ച്‌മെന്റില്‍ നിന്നും ട്രംപ് രക്ഷപ്പെട്ടു, അമേരിക്കയില്‍ പ്രതിസന്ധി ഒഴിയുന്നില്ല
 • ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന
 • മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്‌സിനെ ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
 • മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്; ആങ് സാന്‍ സൂചി അറസ്റ്റില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway