യു.കെ.വാര്‍ത്തകള്‍

യുകെയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വലിയ തോതില്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യും

യുകെയിലെ പകുതിയിലധികം തൊഴിലുടമകളും അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ജീവനക്കാരെ വലിയ തോതില്‍ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നുവെന്ന് പുതിയ റിസര്‍ച്ച് വെളിപ്പെടുത്തുന്നു. 2000ത്തോളം സ്ഥാപനങ്ങളെ സര്‍വേയ്ക്ക് വിധേയമാക്കിയതില്‍ 56 ശതമാനം പേരും 2021ലെ ആദ്യ ക്വാര്‍ട്ടറില്‍ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നതെന്നുമാണ് സിഐപിഡിയും റിക്രൂട്ടര്‍ അഡെക്കോയും വെളിപ്പെടുത്തുന്നത്.

ഹെല്‍ത്ത്‌കെയര്‍, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, എഡ്യുക്കേഷന്‍, ഐസിടി തുടങ്ങിയ മേഖലകളാണ് ഇത്തരത്തില്‍ കൂടുതലായി റിക്രൂട്ട് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നതെന്നും സര്‍വേ പറയുന്നു. തൊഴില്‍ മേഖല തിരിച്ച് വരുന്ന പോസിറ്റീവ് സൂചനയുടെ ആദ്യ ഘട്ടമാണിതെന്നാണ് സിഐപിഡിയിലെ ഗെര്‍വിന്‍ ഡേവീസ് പറയുന്നത്. കോവിഡ് കാരണം വിദേശത്ത് നിന്നുമെത്തുന്നവരുടെ എണ്ണം കുറഞ്ഞതാണ് ഇത്തരത്തില്‍ റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടാന്‍ ഒരു കാരണം.

തൊഴിലാളികളെ പിരിച്ച് വിടാന്‍ പദ്ധതിയിടുന്ന സ്ഥാപനങ്ങളുടെ എണ്ണം 2021ന്റെ ആദ്യ ക്വാര്‍ട്ടറില്‍ 30 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഇടിഞ്ഞതായും സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്. അതിന് മുമ്പത്തെ മൂന്ന് മാസവുമായി താരതമ്യപ്പെടുത്തുമ്പോഴാണീ താഴ്ച. യുകെയില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മാ നിരക്ക് അഞ്ച് ശതമാനമാണെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് വെളിപ്പെടുത്തുന്നത്. 2020 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുളള കണക്കാണിത്.

അതിന് മുമ്പത്തെ മൂന്ന് മാസത്തെ തൊഴിലില്ലായ്മാ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 0.6 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇത് പ്രകാരം 1.72 മില്യണ്‍ പേരാണ് ഇന്ന് രാജ്യത്ത് തൊഴില്‍ രഹിതരായിട്ടുള്ളത്. നവംബറില്‍ യുകെ കമ്പനി പേറോളുകളില്‍ 8,19,000ത്തില്‍ കുറവ് ജീവനക്കാരാണുള്ളത്. കോവിഡിന്റെ തുടക്കത്തിലുള്ളതിനേക്കാള്‍ തൊഴിലാളികള്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

 • ബജറ്റില്‍ എന്‍എച്ച്എസിനും നഴ്‌സുമാര്‍ക്ക് പരിഗണന നല്‍കിയില്ലെന്നു പരാതി
 • എന്‍എച്ച്എസ് സ്‌ട്രോക് വാര്‍ഡില്‍ കൊലപാതകവും ലൈംഗിക അതിക്രമങ്ങളും; ഹോസ്പിറ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
 • കൊറോണ മൂലം ബ്രിട്ടനിലെ ജനസംഖ്യ രണ്ട് ശതമാനം കുറയാന്‍ സാധ്യത! 1.3 മില്യണ്‍ കുടിയേറ്റ തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല
 • ആദായനികുതി പരിധി മരവിപ്പിച്ചും ഫര്‍ലോ സ്‌കീം ആറ് മാസം നീട്ടിയും സുനകിന്റെ ബജറ്റ്
 • യുകെയില്‍ നേരിട്ട വംശീയതയെക്കുറിച്ചും മേഗാന്‍ അഭിമുഖത്തില്‍ തുറന്നടിക്കും!
 • വാക്‌സിനോട് മുഖം തിരിച്ച് നില്‍ക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത കുത്തിവയ്പ്പ്!
 • വിദേശത്തു നിന്ന് യുകെയിലെത്തുന്ന പലര്‍ക്കും കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി ഒമ്പത് ദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതി
 • യുകെയിലെ 40% കോവിഡ് കേസുകളും പടര്‍ന്നത് ആശുപത്രികളില്‍ നിന്ന്!
 • ഇംഗ്ലണ്ടിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ സമ്പന്ന വിദ്യാര്‍ത്ഥികളെക്കാള്‍ 3 എ-ലെവല്‍ ഗ്രേഡുകള്‍ക്ക് പിന്നില്‍
 • വോള്‍വര്‍ഹാംപ്ടണിലെ ഇന്ത്യന്‍ കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്; അമ്മയും മകളും മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway