യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കോവിഡ് നിരക്ക് വലിയ തോതില്‍ കുറഞ്ഞു; ഇന്നലെ 9834 കേസുകളും 215 മരണങ്ങളും


യുകെയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുന്നു. ഇന്നലെ 9834 കേസുകളും 215 മരണങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രതിദിന മരണം ഡിസംബര്‍ 13ന് ശേഷം ഏറ്റവും കുറഞ്ഞ ദിവസവും പ്രതിദിന കേസുകള്‍ സെപ്റ്റംബറിന് ശേഷം ആദ്യമായി 10,000ത്തിന് താഴെയെത്തിയ ദിവസവുമായിരുന്നു ഇന്നലെ. കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയ 10,972 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ 10.3 ശതമാനം ഇടിവാണുണ്ടായത്. അതു പോലെ കഴിഞ്ഞ ഞായറാഴ്ചത്തെ 258 മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ 16 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.

പ്രതിദിന രോഗികളുടെ എണ്ണം സെപ്റ്റംബറിന് ശേഷം ഇതാദ്യമായിട്ടാണ് 10,000ത്തിന് താഴെയെത്തിയതെന്ന ആശ്വാസമുണ്ട്. ഡിസംബര്‍13ന് പ്രതിദിന മരണം 144 രേഖപ്പെടുത്തിയതിന് ശേഷം പ്രതിദിന മരണങ്ങളില്‍ ഏറ്റവും കുറവുണ്ടായ ദിവസം കൂടിയായിരുന്നു ഇന്നലെ. ഇതോടെ യുകെയിലെ മൊത്തം കോവിഡ് മരണങ്ങള്‍ 1,20,580 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം വെയില്‍സില്‍ 336 പുതിയ കേസുകളും 16 പുതിയ മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡില്‍ 827 പുതിയ കേസുകളും അഞ്ച് മരണങ്ങളും ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യമാകമാനം കോവിഡ് രോഗബാധയിലും മരണത്തിലും തുടര്‍ച്ചയായ കുറവുണ്ടാകുന്നതിനാല്‍ രാജ്യത്തെ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുള്ള ആത്മവിശ്വാസമേകുന്നുണ്ട്.ഇതുവരെ 17 മില്യണിലധികം പേര്‍ക്കാണ് യുകെയില്‍ കോവിഡ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്.
രാജ്യത്തെ 16 വയസിന് മേല്‍ പ്രായമുള്ളവരില്‍ മൂന്നിലൊന്ന് പേര്‍ക്കും വാക്‌സിന്റെ ആദ്യ ഡോസെങ്കിലും നല്‍കിയെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് നിലവില്‍ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം നല്‍കി വരുന്നുണ്ട്. കൂടാതെ കോവിഡിന് വള്‍നറബിളായ യുവജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. ജൂലൈ അവസാനത്തോടെ രാജ്യത്തെ മുതിര്‍ന്നവര്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ നല്‍കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പറയുന്നത്.

 • ബജറ്റില്‍ എന്‍എച്ച്എസിനും നഴ്‌സുമാര്‍ക്ക് പരിഗണന നല്‍കിയില്ലെന്നു പരാതി
 • എന്‍എച്ച്എസ് സ്‌ട്രോക് വാര്‍ഡില്‍ കൊലപാതകവും ലൈംഗിക അതിക്രമങ്ങളും; ഹോസ്പിറ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
 • കൊറോണ മൂലം ബ്രിട്ടനിലെ ജനസംഖ്യ രണ്ട് ശതമാനം കുറയാന്‍ സാധ്യത! 1.3 മില്യണ്‍ കുടിയേറ്റ തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല
 • ആദായനികുതി പരിധി മരവിപ്പിച്ചും ഫര്‍ലോ സ്‌കീം ആറ് മാസം നീട്ടിയും സുനകിന്റെ ബജറ്റ്
 • യുകെയില്‍ നേരിട്ട വംശീയതയെക്കുറിച്ചും മേഗാന്‍ അഭിമുഖത്തില്‍ തുറന്നടിക്കും!
 • വാക്‌സിനോട് മുഖം തിരിച്ച് നില്‍ക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത കുത്തിവയ്പ്പ്!
 • വിദേശത്തു നിന്ന് യുകെയിലെത്തുന്ന പലര്‍ക്കും കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി ഒമ്പത് ദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതി
 • യുകെയിലെ 40% കോവിഡ് കേസുകളും പടര്‍ന്നത് ആശുപത്രികളില്‍ നിന്ന്!
 • ഇംഗ്ലണ്ടിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ സമ്പന്ന വിദ്യാര്‍ത്ഥികളെക്കാള്‍ 3 എ-ലെവല്‍ ഗ്രേഡുകള്‍ക്ക് പിന്നില്‍
 • വോള്‍വര്‍ഹാംപ്ടണിലെ ഇന്ത്യന്‍ കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്; അമ്മയും മകളും മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway