നാട്ടുവാര്‍ത്തകള്‍

എല്‍.ഡി.എഫായാലും യു.ഡി.എഫായാലും ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചര്‍ മതി: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അഭിനന്ദിച്ച് കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുന്നണിയേതായാലും അടുത്ത ആരോഗ്യമന്ത്രിയായി കെ.കെ ശൈലജ തന്നെ മതിയെന്നായിരുന്നു ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്.

'ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് മന്ത്രി ശൈലജ. ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം. വികസനത്തിന്റെ സുപ്രധാന മേഖലയാണ് ആരോഗ്യരംഗം. ഈ മേഖലയില്‍ ക്രൈസിസ് മാനേജ്മെന്റ് നയങ്ങളാണ് മന്ത്രി ശൈലജ നടപ്പാക്കിയത്. കോവിഡ് കാലത്ത് ഒരു രോഗിപോലും ചികിത്സ കിട്ടാതെ മരിച്ചിട്ടില്ല. അടുത്തതവണ കേരളം ഭരിക്കുന്നത് എല്‍.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചര്‍ മതി,' ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ആതുരശുശ്രൂഷാരംഗത്ത് ക്രിസ്തീയമായ കരുതലും സാന്ത്വനവും നടപ്പാക്കിയ ഭരണാധികാരിയാണ് ശൈലജ ടീച്ചറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.ബി.സി സംഘടിപ്പിച്ച പഠനശിബിരത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ആരോഗ്യരംഗത്തെ മികച്ച സേവനങ്ങള്‍ക്ക് കെ.കെ ശൈലജയെ ആദരിക്കുകയും ചെയ്തിരുന്നു.

പ്രതിസന്ധികളെ വെല്ലുവിളികളായി സ്വീകരിച്ച് വിജയമാക്കി മാറ്റിയവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയുമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway