നാട്ടുവാര്‍ത്തകള്‍

രണ്ടില ജോസ് കെ മാണിക്കെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ; ജോസഫിന്റെ അപ്പീല്‍ തള്ളി


രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ കോടതി തള്ളുകയായിരുന്നു.

കേരളാ കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പി ജെ ജോസഫ് ഹൈക്കോടതിയിലെത്തുകയും ഹൈക്കോടതി പാര്‍ട്ടി ചിഹ്നമായ രണ്ടില മരവിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ഹൈക്കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കുകയും ജോസഫ് വിഭാത്തിന്റെ ഹര്‍ജി തള്ളുകയുമായിരുന്നു. കെ എം മാണിയുടെ മരണത്തിനു ശേഷം ഇരുവിഭാഗമായാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന കമ്മീഷന്റെ നിരീക്ഷണവും കോടതി അംഗീകരിച്ചു. ഇത് പ്രകാരം അംഗബലം കൂടുതലുള്ള ജോസ് പക്ഷത്തിന് ഔദ്യോഗിക ചിഹ്നവും അംഗീകാരവും കോടതി വിധിക്കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ജോസ് വിഭാഗത്തിന് ചിഹ്നം ലഭിച്ചത് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിലായിരുന്നു ജോസഫ് വിഭാഗം. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സിംഗിള്‍ ബഞ്ച് വിധിയില്‍ അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ജോസഫ് വിഭാഗം നീക്കം നടത്തിയത്.

ജോസ് പക്ഷത്തിന് ചിഹ്നമനുവദിച്ചുള്ള കോടതി വിധിയോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരുടെ ഗണത്തിലേക്ക് മാറുമോ എന്ന ആശങ്കയും ജോസഫ് പക്ഷത്തിനുണ്ട്.

 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway