സിനിമ

'ദൃശ്യം 2' അജയ് ദേവ്ഗണ്‍ ചിത്രത്തിന്റെ റീമേക്കെന്ന് കമന്റ്; ട്രോള്‍ പൂരവുമായി മലയാളികള്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രമായ 'ദൃശ്യം 2' അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ഹിന്ദി 'ദൃശ്യ'ത്തിന്റെ റീമേക്കാണെന്ന് ട്വീറ്റ് ചെയ്തയാളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.

'സൂരജ് നിംബാല്‍ക്കര്‍' എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇങ്ങനെ അഭിപ്രായം വന്നത്.
ദൃശ്യം 2വിന്റെ തന്നെ ഒന്നാം ഭാഗമായ 'ദൃശ്യ'ത്തിന്റെ ഹിന്ദി പതിപ്പാണ് അജയ് ദേവ്ഗണ്‍ ചിത്രം എന്ന് മനസിലാക്കാതെയാണ് ഇയാള്‍ ഇങ്ങനെയൊരു കമന്റിട്ടത്

'ഭയങ്കര കണ്ടുപിടുത്തം തന്നെ' എന്നും 'ഞങ്ങള്‍ എന്തുകൊണ്ട് ഇത് മനസിലാക്കാതെ പോയി? എന്നും മറ്റുമാണ് മലയാളികള്‍ ഇയാളുടെ ട്വീറ്റിന് കീഴിലായി പറയുന്നത്. 2013ല്‍ പുറത്തിറങ്ങിയ 'ദൃശ്യ'ത്തിന് 2015 ലാണ് ഹിന്ദി റീമേക്ക് ഉണ്ടാകുന്നത്. തബുവായിരുന്നു നായിക.

ഒടിടി റിലീസായ ദൃശ്യം 2 ഭീഷകള്‍ക്കതീതമായി ദേശീയ തലത്തില്‍വരെ ശ്രദ്ധ നേടി. രണ്ടാം ഭാഗത്തിന്റെ റീമേക്കുകളും ഉടനെ തുടങ്ങും.

 • വീട്ടുകാരുടെ നിര്‍ബന്ധത്താലാണ് അഭിനയരംഗത്തെത്തിയതെന്ന് നായിക നിഖില വിമല്‍
 • ആരും കൈപിടിച്ച് കൊണ്ടുവരാന്‍ കാത്തിരിക്കേണ്ട, സ്ത്രീകള്‍ ഫൈറ്റ് ചെയ്ത് മുന്നിലേക്ക് വരണം: നടി ഗ്രേസ് ആന്റണി
 • ആദ്യ പ്രണയിനി ഇപ്പോള്‍ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് ഉണ്ണി മുകുന്ദന്‍
 • പ്രണയത്തിലാണ്, കല്ല്യാണം കഴിക്കണം എന്ന് വച്ചല്ല പ്രണയിക്കുന്നത്; മനസ് തുറന്ന് രഞ്ജിനി ഹരിദാസ്
 • പിഎച്ച്ഡി പൂര്‍ത്തിയാക്കി ഗൗതമി നായര്‍ വീണ്ടും അഭിനയ രംഗത്തേക്ക്
 • 'ദൃശ്യം 2 'അക്കാദമിയിലെ ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കണം'; വൈറലായി ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ടിന്റെ റിവ്യൂ
 • ജീവിതത്തില്‍ ചിലതൊക്കെ കൊണ്ടുകൊണ്ടു പഠിച്ചതാണ്: ലെന
 • നടി അഞ്ജലി നായര്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നു !
 • കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്നാണ് ചിലരുടെ ധാരണ; ധര്‍മ്മജന്‍
 • ക്ഷേത്രദര്‍ശനത്തിനായി നീലേശ്വരത്ത് എത്തി ദിലീപും കാവ്യയും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway