നാട്ടുവാര്‍ത്തകള്‍

പിണറായി തുടര്‍ഭരണം ലക്ഷ്യമിടുമ്പോള്‍ ലാവ്‌ലിന്‍ കേസ് വീണ്ടും പുറത്തേയ്ക്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ തുടര്‍ഭരണം ലക്ഷ്യമിട്ടു പിണറായി വിജയനും സിപിഎമ്മും കരുക്കള്‍ നീക്കുമ്പോള്‍ പിണറായിക്കു തലവേദനയായി എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസ് വീണ്ടും പൊങ്ങിവരുന്നു. സുപ്രീം കോടതിയില്‍ ചോവ്വാഴ്‌ച വാദം ആരംഭിക്കാന്‍ തയ്യാറെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുകയാണ്. ഇരുപത് തവണയിലേറെ മാറ്റിവച്ചതിന് ശേഷമാണ് വീണ്ടും ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിക്ക് മുന്നിലെത്തുന്നത്. 'ആയിരം പിണറായിക്കു അര ലാവ്‌ലിന്‍' എന്ന പോലെയാണ് കോണ്‍ഗ്രസും ബിജെപിയും വിഷയത്തെ കാണുന്നത്.

കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്ന് സുപ്രീം കോടതിയും നേരത്തേ നിരീക്ഷിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേസില്‍ വാദം ആരംഭിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. വിഷയം പ്രതിപക്ഷം പതിവ് പോലെ ശക്തമായ ആയുധമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി വെറുതെവിട്ട കേരള ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് സിബിഐ അപ്പീല്‍ നല്‍കിയതിലാണ് സുപ്രീം കോടതി കോടതി വാദം കേള്‍ക്കുക.

കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്നും വേഗത്തില്‍ പരിഗണിക്കണമെന്നും നേരത്തെ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടാന്‍ കോടതി ഉത്തരവിട്ടാല്‍ അതു സിപിഎമ്മിന് വലിയ രാഷ്ട്രീയ പ്രത്യാഘാതം ആയി മാറും. സിബിഐ അഭിഭാഷകരുമായി ചര്‍ച്ച നടത്തിഎന്നും അഭിഭാഷകനായ തുഷാര്‍ മേത്തയാകും സിബിഐക്ക് വേണ്ടി ഹാജരാവുക എന്നുമാണ് സൂചന .

ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്. ഹര്‍ജി നിലനില്‍ക്കാന്‍ ശക്തമായ വാദം അത്യന്താപേക്ഷിതമാണെന്ന് യു.യു.ലളിത് മുന്‍പേ വ്യക്തമാക്കിയിരുന്നു. കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നതിലാണ് കേസ് പരിഗണിക്കുന്നത് മാറ്റി വക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് സിബിഐ നിലപാട്.

കേരളത്തില്‍ തെര‍ഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് ലാവലിന്‍ കേസ് വാദത്തിനെടുക്കുന്നത്. കേസ് വാദത്തിനെടുക്കാമെന്ന സിബിഐ നിലപാടിനോട് മറ്റു കക്ഷികളും യോജിച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും ഇതു കൂടാതെ പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയും അടക്കം എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക. പിണറായി വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞാല്‍ പിണറായി എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാനാവും. ഹൈക്കോടതി വിധി ശരിവച്ചാല്‍ പിണറായി വീണ്ടും 'മിന്നല്‍പ്പിണറായി' മാറും.

വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ചയാക്കാന്‍ പ്രായാധിക്യം മൂലം വിഎസ് അച്യുതാനന്ദന് ഇനി കഴിയില്ല .വിഎസ്പക്ഷവും ഇല്ലാതായ സാഹചര്യത്തില്‍ സിപിഎമ്മില്‍ പിണറായിക്കു വെല്ലുവിളികളില്ല .

 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway