നാട്ടുവാര്‍ത്തകള്‍

'നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള'; കാപ്പനും സ്വന്തം പാര്‍ട്ടിയായി


പാലാ സീറ്റിന്റെ പേരില്‍ എന്‍സിപി വിട്ടു യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി. 'നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പന്‍ പ്രസിഡന്റായും ബാബു കാര്‍ത്തികേയനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. സുല്‍ഫിക്കര്‍ മയൂരി, പി.ഗോപിനാഥ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സിബി തോമസാണ് ട്രഷറര്‍.

പാലായില്‍ രണ്ടിലയല്ല, ആര് സ്ഥാനാര്‍ത്ഥി എന്നതാണ് വിഷയമെന്നും യുഡിഎഫില്‍ ഘടക കക്ഷിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും കാപ്പന്‍ പറഞ്ഞു. എല്‍ഡിഎഫ് തന്നോട് കാണിച്ചത് അനീതിയാണ്. കോണ്‍ഗ്രസിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടും. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടുപോകുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസില്‍ ചേരില്ലെന്നും സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ചുപോകാനാണ് തന്റെ തീരുമാനമെന്ന് നേരത്തെ മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം അഭിപ്രായമാണെന്നും കാപ്പന്‍ പറഞ്ഞു. തന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ടുപോകുമ്പോള്‍ മൂന്നു സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.
ജോസ് കെ.മാണി തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തുന്ന സാഹചര്യത്തില്‍ ഏത് വിധേനയും ജോസ് കെ.മാണിയെ തോല്‍പ്പിക്കാന്‍ ആണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്.

ഇന്നലെ പാലായില്‍ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗത്തില്‍ സജീവമായി തന്നെ ജോസഫ് വിഭാഗം ഉണ്ടായിരുന്നു. കാപ്പന്‍ ചുരുങ്ങിയ കാലയളവില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒപ്പം ജോസ് പക്ഷത്തെ വിള്ളലുകള്‍ മുതലെടുക്കാന്‍ ഉള്ള രഹസ്യ നീക്കങ്ങളും ജോസഫ് വിഭാഗം നടത്തുന്നുണ്ടെന്നാണ് സൂചന.

 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway