യു.കെ.വാര്‍ത്തകള്‍

ബോറിസിന്റെ ലോക്ക്ഡൗണ്‍ എക്‌സിറ്റ് പദ്ധതിയില്‍ സാധാരണ നിലയെത്താന്‍ ജൂണ്‍ 21 വരെ കാക്കണം! മാര്‍ച്ച് 8ന് സ്‌കൂളുകള്‍ തുറക്കും


യുകെയില്‍ ജനജീവിതം സാധാരണ നിലയിലെത്താന്‍ ജൂണ്‍ 21 വരെ വരെ കാത്തിരിക്കണം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ എക്‌സിറ്റ് സ്ട്രാറ്റജി പ്രകാരം ഘട്ടം ഘട്ടമായായിരിക്കും നിയന്ത്രണങ്ങള്‍ നീക്കുക. നാല് വ്യത്യസ്ത ഘട്ടങ്ങളായി തിരിച്ച്, രാജ്യത്ത് ഒരുപോലെ മാറ്റങ്ങള്‍ പ്രതിഫലിക്കാനാണ് പദ്ധതി.

മാര്‍ച്ച് 8ന് സ്‌കൂളുകള്‍ മടങ്ങിയെത്തുന്നതാണ് ഇതില്‍ ആദ്യ നടപടി. തുടര്‍ന്ന് ഓരോ അഞ്ച് ആഴ്ചയിലും നിയമങ്ങള്‍ പിന്‍വലിക്കും. ഈ തീയതികള്‍ ഉറപ്പുള്ളവയല്ലെന്നും, കൊറോണാവൈറസ് വ്യാപനത്തിന്റെ തോത് അനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മാര്‍ച്ച് 8: ഒന്നാം ഘട്ടം

ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും, കോളേജുകളിലേക്കും വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തും. പ്രാക്ടിക്കല്‍ ടീച്ചിംഗ് ആവശ്യമുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും മടങ്ങാം. ഇത് ആവശ്യമില്ലാത്ത വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ നിന്നും വിലക്കും. ഈസ്റ്റര്‍ ഹോളിഡേയിലാണ് ഇത് പുനഃപ്പരിശോധിക്കുക. ചൈല്‍ഡ്‌കെയര്‍ സെറ്റിംഗുകളും പുനരാരംഭിക്കും. 2 മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാന്‍ കഴിയാത്ത ക്ലാസ്‌റൂം ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ ഇടങ്ങളിലാണ് മാസ്‌ക് ധരിക്കേണ്ടത്.

ഇംഗ്ലണ്ടിലെ എല്ലാ കെയര്‍ ഹോം അന്തേവാസികള്‍ക്കും ഒരു സന്ദര്‍ശകനെ പതിവായി കാണാന്‍ നോമിനേറ്റ് ചെയ്യാം. റാപ്പിഡ് ടെസ്റ്റിന് വിധേയമായി. പിപിഇ ധരിച്ച്, ഫിസിക്കല്‍ കോണ്ടാക്ട് ചുരുക്കി വേണം ഇത് നടത്താന്‍. വിനോദങ്ങള്‍ക്കായി മറ്റൊരു കുടുംബത്തിലെ വ്യക്തിയുമായി പുറത്ത് വെച്ച് കാണാനും ഈ തീയതി മുതല്‍ അനുമതി കിട്ടും.

മാര്‍ച്ച് 29: രണ്ടാം ഘട്ടം

ആറ് പേര്‍ക്ക് വരെ ഒത്തുചേരാന്‍ കഴിയും, ഒപ്പം രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൊതു ഇടങ്ങളില്‍ കണ്ടുമുട്ടാം. ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് സംവിധാനങ്ങളും ഈ ദിവസം മുതല്‍ തുടങ്ങും.

മാര്‍ച്ച് 29ന് സ്‌റ്റേ അറ്റ് ഹോം നിര്‍ദ്ദേശം പിന്‍വലിക്കാനാണ് നീക്കം. അതേസമയം പ്രാദേശികമായ ഘടകങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് ഇത് നടപ്പാക്കുക. അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കൊവിഡ് സുരക്ഷിതമായി കൗണ്‍സില്‍, മേയറല്‍, പോലീസ്, ക്രൈം കമ്മീഷണര്‍ തെരഞ്ഞെടുപ്പുകള്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും മെയ് 6ന് മുന്നോട്ട് പോകും.

മൂന്നാം ഘട്ടം: ഏപ്രില്‍ 12

വിവിധ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങും. ഹെയര്‍ ഡ്രെസര്‍, നോണ്‍-എസെന്‍ഷ്യല്‍ ഹോസ്പിറ്റാലിറ്റി, ജിം, പബ്ബുകള്‍, റെസ്റ്റൊറന്റുകള്‍ എന്നിവയ്ക്ക് പുറമെ വിവാഹങ്ങളും, സംസ്‌കാര ചടങ്ങുകള്‍ക്കും ഇളവ് അനുവദിക്കാന്‍ ഈ തീയതി വരെ കാത്തിരിക്കണം. അന്താരാഷ്ട്ര യാത്രകള്‍ സംബന്ധിച്ച് വ്യക്തമാകാന്‍ പുതിയ ടാസ്‌ക് ഫോഴ്‌സ് ഈ ഘട്ടത്തിലാണ് പരിശോധന നടത്തുക.

നാലാം ഘട്ടം: ജൂണ്‍ 21

തുടര്‍ന്നുള്ള ആഴ്ചകളില്‍ വിവിധ വിലക്കുകള്‍ നീക്കി ഈ തീയതി മുതലാണ് ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുക. എന്നാല്‍ ഇതിനിടയ്ക്ക് രോഗ്യവ്യാപനം കുറഞ്ഞു വരണമെന്ന് മാത്രം.

ജനുവരിയില്‍ കൊറോണാവൈറസ് മഹാമാരി ശക്തിയാര്‍ജ്ജിച്ച ഘട്ടത്തിലാണ് ഇംഗ്ലണ്ടില്‍ മൂന്നാം ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

 • ബജറ്റില്‍ എന്‍എച്ച്എസിനും നഴ്‌സുമാര്‍ക്ക് പരിഗണന നല്‍കിയില്ലെന്നു പരാതി
 • എന്‍എച്ച്എസ് സ്‌ട്രോക് വാര്‍ഡില്‍ കൊലപാതകവും ലൈംഗിക അതിക്രമങ്ങളും; ഹോസ്പിറ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
 • കൊറോണ മൂലം ബ്രിട്ടനിലെ ജനസംഖ്യ രണ്ട് ശതമാനം കുറയാന്‍ സാധ്യത! 1.3 മില്യണ്‍ കുടിയേറ്റ തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല
 • ആദായനികുതി പരിധി മരവിപ്പിച്ചും ഫര്‍ലോ സ്‌കീം ആറ് മാസം നീട്ടിയും സുനകിന്റെ ബജറ്റ്
 • യുകെയില്‍ നേരിട്ട വംശീയതയെക്കുറിച്ചും മേഗാന്‍ അഭിമുഖത്തില്‍ തുറന്നടിക്കും!
 • വാക്‌സിനോട് മുഖം തിരിച്ച് നില്‍ക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത കുത്തിവയ്പ്പ്!
 • വിദേശത്തു നിന്ന് യുകെയിലെത്തുന്ന പലര്‍ക്കും കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി ഒമ്പത് ദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതി
 • യുകെയിലെ 40% കോവിഡ് കേസുകളും പടര്‍ന്നത് ആശുപത്രികളില്‍ നിന്ന്!
 • ഇംഗ്ലണ്ടിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ സമ്പന്ന വിദ്യാര്‍ത്ഥികളെക്കാള്‍ 3 എ-ലെവല്‍ ഗ്രേഡുകള്‍ക്ക് പിന്നില്‍
 • വോള്‍വര്‍ഹാംപ്ടണിലെ ഇന്ത്യന്‍ കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്; അമ്മയും മകളും മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway