നാട്ടുവാര്‍ത്തകള്‍

വിദേശത്ത് നിന്നെത്തി തട്ടിക്കൊണ്ടുപോകപ്പെട്ട ബിന്ദു സ്വര്‍ണക്കടത്തിലെ കണ്ണിആലപ്പുഴ മാന്നാറില്‍ വിദേശത്ത് നിന്നെത്തി, തട്ടിക്കൊണ്ടുപോകപ്പെട്ട ബിന്ദു സ്വര്‍ണക്കടത്തിലെ കണ്ണിയാണെന്ന് പൊലീസ് . വിദേശത്ത് നിന്നും വരുമ്പോള്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും ഏറ്റവും ഒടുവിലായി ഒന്നര കിലോ സ്വര്‍ണം കൊണ്ട് വന്നിട്ടുണ്ടെന്നും യുവതി ഒടുവില്‍ മൊഴി നല്‍കിയിട്ടുണ്ട്. ദുബായില്‍ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോള്‍ ആണ് ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നത്. പിടിക്കെടുമെന്നായപ്പോള്‍ ഇത് വഴിയിയില്‍ ഉപേക്ഷിക്കുകയാണെന്നും ഇവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

അതിനിടെ, ബിന്ദുവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അക്രമി സംഘത്തിന് യുവതിയുടെ വീട് കാട്ടി കൊടുത്തത് പീറ്ററാണെന്നാണ് സംശയിക്കുന്നത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു വിദേശത്ത് നിന്നും എത്തിയ ബിന്ദുവിനെ അജ്ഞാത സംഘം തട്ടികൊണ്ട് പോയത്. തുടര്‍ന്ന് പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരില്‍
ദേശീയ പാതയോരത്ത് യുവതിയെ കണ്ടെത്തുകയായിരുന്നു. ഗള്‍ഫില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണത്തെക്കുറിച്ച് ചോദിച്ചായിരുന്നു സംഘം വീട്ടിലെത്തിയത്. എന്നാല്‍ ആരും തന്റെ കൈവശം സ്വര്‍ണം തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു പറഞ്ഞതോടെ ആള് മാറിപോയെന്ന് പറഞ്ഞ് മൂവര്‍ സംഘം തിരിച്ചു പോയി. ഇതിന് പിന്നാലെയാണ് വീടിന് നേരെ ആക്രമണമുണ്ടായതും ബിന്ദുവിനെ തട്ടിക്കൊണ്ടുപോയതും.

സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നു പൊലീസ് പറയുന്നു. ബിന്ദു നാട്ടിലെത്തിയത് മുതല്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകാന്‍ സംഘം പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായി അന്വേഷണം തുടരുകയാണെന്നും സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway