നാട്ടുവാര്‍ത്തകള്‍

സ്ഥാനാര്‍ത്ഥി നിര്‍ണയം ന്യുനപക്ഷങ്ങളുമായി ആലോചിച്ച് വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കണമെന്ന ആവശ്യവുമായി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമുദായ വിരുദ്ധരെ പരിഗണിക്കരുത്. ന്യുൂനപക്ഷങ്ങളുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കണം. 1951 ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന നെഹ്‌റു പി.സി.സി അധ്യക്ഷന്മാര്‍ക്ക് കത്തയച്ചത് ഓര്‍ക്കണം. സമുദായത്തിന്റൈ പേരില്‍ അധികാരത്തിലെത്തിയ ശേഷം സമുദായത്തെ തള്ളിപ്പറയുന്നവരുണ്ടെന്നും അദ്ദേഹം പറയുന്നു. 'ദീപിക' ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് രാഷ്ട്രീയ കക്ഷികള്‍ക്കുള്ള നിര്‍ദേശം.

'അധാര്‍മിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും' എന്ന തലക്കെട്ടിലാണ് ലേഖനം. അവസാന ഭാഗത്ത് 'സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ന്യുനപക്ഷങ്ങളോടുള്ള സമീപനം' എന്ന ഖണ്ഡികയിലാണ് ആര്‍ച്ച് ബിഷപ് നിലപാട് വ്യക്തമാക്കുന്നത്. ''നിയമസഭകളിലേക്ക് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്നും ന്യൂനപക്ഷ സമുദായങ്ങളുമായി ആലോചിച്ച് അവരുടെ വിശ്വാസമാര്‍ജിച്ചവരെ മാത്രം സ്ഥാനാര്‍ത്ഥികളാക്കണമെന്നും നിര്‍ദേശിച്ചുകൊണ്ട് 1951ല്‍ അന്ന് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കത്തയക്കുകയുണ്ടായി. ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചുള്ള നെഹ്‌റുവിന്റെ ഈ വിശാലവീക്ഷണം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഏറെ പ്രോത്സാഹ ജനകമായിരുന്നു. ഈ സ്ഥാനാര്‍ത്ഥികള്‍ ബന്ധപ്പെട്ട സമുദായത്തിന്റെ വിശ്വാസമാര്‍ജിച്ചവരായിരിക്കണമെന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

കാരണം, സമുദായ വിരുദ്ധ നിലപാടുകളും ആദര്‍ശങ്ങളുമുള്ളവര്‍ സമുദായത്തിന്റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടുന്നത് സമുദായത്തിനു നന്മ ചെയ്യുകയില്ലെന്നു മാത്രമല്ല, ആപത്കരവുമായിരിക്കും. വിശ്വാസം കൊണ്ടും ജീവിതംകൊണ്ടും സമുദായത്തോട് കൂറില്ലാത്തവരും ശത്രുതാമനോഭാവതോടെ വിമര്‍ശിക്കുന്നവരുമായ ചില സമുദായാംഗങ്ങള്‍ ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെ വളര്‍ത്തുന്ന സമുദായ വിരുദ്ധത ഏവര്‍ക്കും തിരിച്ചറിയാവുന്നതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ വിശാല വീക്ഷണം ഇന്നത്തെ രാഷ്ട്രീയ നേതൃത്വം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍'- ആര്‍ച്ച്ബിഷപ് ലേഖനത്തില്‍ പറയുന്നു.

 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway