യു.കെ.വാര്‍ത്തകള്‍

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ എന്‍എച്ച്എസ് ജോലിയില്ല! നഴ്‌സുമാരും കെയറര്‍മാരും സ്വയം മുന്നോട്ടുവരണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍


എന്‍എച്ച്എസ് ജീവനക്കാര്‍ക്കും കെയര്‍ ഹോം ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് പ്രൊഫഷണല്‍ ബാധ്യതയാകും. അല്ലെങ്കില്‍ ജോലി കിട്ടില്ലെന്ന സ്ഥിതിയാവും! വാക്‌സിന്‍ എടുക്കേണ്ടത് ഈ ജീവനക്കാരുടെ പ്രൊഫഷണല്‍ ഉത്തരവാദിത്വമാണെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ക്രിസ് വിറ്റി വ്യക്തമാക്കി. ഡോക്ടര്‍മാരും, കെയര്‍ വര്‍ക്കര്‍മാരും സ്വയം വാക്‌സിന്‍ എടുക്കാന്‍ സ്വയം മുന്നോട്ടു വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'മെഡിക്കല്‍ ജീവനക്കാര്‍ക്കുള്ള എന്റെ നിലപാട് വ്യക്തമാണ്. രോഗികളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ഡോക്ടറുടെ ഉത്തരവാദിത്വമാണ്. ഇത് എല്ലാ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്കും പ്രൊഫഷണല്‍ ഉത്തരവാദിത്വമായി നിറവേറ്റുമെന്നാണ് കരുതുന്നത്', വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ ക്രിസ് വിറ്റി വ്യക്തമാക്കി.

വാക്‌സിനേഷനുകള്‍ നിര്‍ബന്ധമാക്കി മാറ്റിയേക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലെസ്റ്റര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ നടത്തിയ പഠനത്തില്‍ ഫെബ്രുവരി 3 വരെ നല്‍കിയ ആദ്യ ഡോസ് കേവലം 64 ശതമാനം ജീവനക്കാരാണ് സ്വീകരിച്ചതെന്ന് കണ്ടെത്തിയിരുന്നു.

വെള്ളക്കാരായ ജീവനക്കാര്‍ 71 ശതമാനം വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ കറുത്ത ജീവനക്കാരില്‍ പകുതി മാത്രമാണ് വാക്‌സിനെടുത്തത്. ബെയിം ജീവനക്കാര്‍ക്കിടയില്‍ രോഗസാധ്യതയും, മരണങ്ങളും ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് ഈ സ്ഥിതി. സൗത്ത് ഏഷ്യക്കാര്‍ക്കിടയില്‍ 60 ശതമാനം മാത്രമാണ് ആദ്യ ഡോസ് സ്വീകരിച്ചത്. ബെയിം ജീവനക്കാര്‍ അധികമുള്ള ഡോക്ടര്‍മാരില്‍ 57 ശതമാനം മാത്രമാണ് അപ്പോയിന്റ്‌മെന്റുകള്‍ക്ക് എത്തിയത്.

ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സ് പ്രൊഫ. വിറ്റിയുടെ നിലപാടിനോട് പൂര്‍ണമായും യോജിച്ചു: 'ഓരോ അഞ്ച് ആഴ്ചയിലും നിയന്ത്രണങ്ങള്‍ നീക്കാനുള്ള ജാഗ്രത വളരെ പ്രധാനമാണ്, കാരണം നമ്മള്‍ അളക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

പ്രായമായ ജീവനക്കാരെ അപേക്ഷിച്ച് 30ന് താഴെ പ്രായമുള്ള ജീവനക്കാരും വൈറസ് അപകടം കുറവാണെന്ന പേരില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടിച്ചു നില്‍ക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

  • ബജറ്റില്‍ എന്‍എച്ച്എസിനും നഴ്‌സുമാര്‍ക്ക് പരിഗണന നല്‍കിയില്ലെന്നു പരാതി
  • എന്‍എച്ച്എസ് സ്‌ട്രോക് വാര്‍ഡില്‍ കൊലപാതകവും ലൈംഗിക അതിക്രമങ്ങളും; ഹോസ്പിറ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
  • കൊറോണ മൂലം ബ്രിട്ടനിലെ ജനസംഖ്യ രണ്ട് ശതമാനം കുറയാന്‍ സാധ്യത! 1.3 മില്യണ്‍ കുടിയേറ്റ തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല
  • ആദായനികുതി പരിധി മരവിപ്പിച്ചും ഫര്‍ലോ സ്‌കീം ആറ് മാസം നീട്ടിയും സുനകിന്റെ ബജറ്റ്
  • യുകെയില്‍ നേരിട്ട വംശീയതയെക്കുറിച്ചും മേഗാന്‍ അഭിമുഖത്തില്‍ തുറന്നടിക്കും!
  • വാക്‌സിനോട് മുഖം തിരിച്ച് നില്‍ക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത കുത്തിവയ്പ്പ്!
  • വിദേശത്തു നിന്ന് യുകെയിലെത്തുന്ന പലര്‍ക്കും കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി ഒമ്പത് ദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതി
  • യുകെയിലെ 40% കോവിഡ് കേസുകളും പടര്‍ന്നത് ആശുപത്രികളില്‍ നിന്ന്!
  • ഇംഗ്ലണ്ടിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ സമ്പന്ന വിദ്യാര്‍ത്ഥികളെക്കാള്‍ 3 എ-ലെവല്‍ ഗ്രേഡുകള്‍ക്ക് പിന്നില്‍
  • വോള്‍വര്‍ഹാംപ്ടണിലെ ഇന്ത്യന്‍ കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്; അമ്മയും മകളും മരിച്ചു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway