നാട്ടുവാര്‍ത്തകള്‍

ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഏപ്രില്‍ ആറിലേക്കു മാറ്റി; പിണറായിക്കു ആശ്വാസം

ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിയത്. സിബിഐ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവം ചൂണ്ടികാട്ടിയാണ് സിബിഐ കേസ് മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നില്‍ വെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും പ്രതിപട്ടികയിലുള്ള കസ്തൂരി രംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയുമാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരുന്നത്. ശക്തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹര്‍ജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യുയു ലളിത് സിബിഐയ്ക്ക് മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുമ്പ് സിബിഐ സമയം നീട്ടി ചോദിച്ചതിനാലാണ് ഇരുപത് തവണ കേസിന്റെ വാദം സുപ്രിംകോടതി മാറ്റിവെച്ചത്. ഇക്കാലയളവില്‍ കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലും മാറ്റമുണ്ടായിരുന്നു. രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് ആവശ്യമായ രേഖകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും കേസ് മാറ്റി വെയ്ക്കണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടായേക്കുന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിഎം സുധീരന്‍ വാദം എഴുതി നല്‍കി നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ പിണറായി വിജയന് പങ്കുണ്ടെന്നും കെഎസ്എഫ്ഇ ജീവനക്കാര്‍ക്ക് മേല്‍ പിണറായി സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് വിഎം സുധീരന്റെ വാദം.

കേസ് നീട്ടി വെയ്ക്കുന്നതിനെതിരെ കോണ്‍ഗ്രസും ബിജെപിയും നേരത്തെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഒക്ടോബര്‍ എട്ടിന് വാദം കേട്ടപ്പോള്‍ സി.ബി.ഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന്‌ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദ്ദേശിച്ച കേസിന്റെ വിശദവിവരങ്ങള്‍ അടങ്ങിയ കുറിപ്പ് സിബിഐ ഇതുവരെ കോടതിയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം.

കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടികള്‍ തെറ്റായിരുന്നുവെന്ന നിലപാടാണ് സിബിഐ കോടതിയ്ക്കുമുന്നില്‍ സ്വീകരിക്കുന്നത്. 2013ലാണ് കേസില്‍ പിണറായി വിജയനെ കോടതി കുറ്റവിമുക്തനാക്കുന്നത്. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ 2017 ല്‍ ഹൈക്കോടതി തള്ളിയിരുന്നു. പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേസില്‍ നിന്നും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway