യു.കെ.വാര്‍ത്തകള്‍

കോവിഡ് പ്രതിസന്ധിയിലും യുകെയിലെ പ്രോപ്പര്‍ട്ടി വിപണിയില്‍ 5% വരെ കുതിപ്പ്

കോവിഡ് പ്രതിസന്ധിയില്‍ യുകെ സമ്പദ്‌വ്യവസ്ഥ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ലോക്ക് ഡൗണ്‍ നീണ്ടത്‌ വിഷയം സങ്കീര്‍ണമാക്കി. എന്നാല്‍ അതിനിടയിലും പരിക്കേല്‍ക്കാതെ പിടിച്ചു നിന്നത് പ്രോപ്പര്‍ട്ടി വിപണിയാണ്. യുകെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയ പ്രോപ്പര്‍ട്ടി വിപണിയെ രക്ഷപ്പെടുത്താനായി സര്‍ക്കാര്‍ കൊണ്ടുവന്ന സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ഈ മേഖലയില്‍ വലിയ ഉണര്‍വിന് ഇടയാക്കി. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ഇനിയും നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം

പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് സജീവമായത് വീടുവില ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സാമ്പത്തിക മേഖലയ്ക്ക് മൊത്തത്തില്‍ ഉത്തേജനമായേക്കും. ഈ വര്‍ഷം പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ അഞ്ച് ശതമാനത്തോളം വിലവര്‍ധനവാണ് പ്രതീക്ഷിക്കുന്നത് .

കോവിഡ് മൂലം മൊത്തം സമ്പദ് വ്യവസ്ഥ 10% ചുരുങ്ങിയെങ്കിലും, വീടുവിലയില്‍ വര്‍ദ്ധനവിനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2021 മാര്‍ച്ച് 31 വരെ വീടു വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവു നല്‍കിയത് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഇനിയും വളര്‍ച്ചയ്ക്ക് സാധ്യത തെളിഞ്ഞു.

അതിനിടെ, പ്രോപ്പര്‍ട്ടി ട്രാന്‍സ്ഫര്‍ പ്രൊസസുകള്‍ വേഗത്തിലാക്കുന്നതിനും കാലാനുസൃതമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിനുമായി പുതിയ കണ്‍വെയന്‍സിംഗ് ടാസ്‌ക് ഫോഴ്‌സ് നിലവില്‍ വന്നു. ലോ സൈാസൈറ്റി, ദി സൊസൈറ്റി ഓഫ് ലൈസന്‍സ്ഡ് കണ്‍വെയന്‍സേര്‍സ്, ദി കണ്‍വെയന്‍സിംഗ് അസോസിയേഷന്‍, സിഐഎല്‍ഇഎക്‌സ്, ബോള്‍ഡ് ലീഗല്‍ ഗ്രൂപ്പ് എന്നീ അഞ്ച് പ്രഫഷണല്‍ ബോഡികള്‍ ചേര്‍ന്നാണീ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിരിക്കുന്നത്.

കണ്‍സ്യൂമര്‍മാര്‍ക്കും ലോയര്‍മാര്‍ക്കും കണ്‍വെയന്‍സിംഗ് പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഗുണഫലമേകുകയാണ് ഈ പുതിയ ഫോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് മഹാമാരിക്കിടയിലും മാര്‍ച്ച് അവസാനം സ്റ്റാമ്പ് ഡ്യൂട്ടി അവസാനിക്കുന്ന വേളയിലും പിന്തുടരേണ്ടുന്ന പ്രവര്‍ത്തന രീതികളെക്കുറിച്ചുള്ള മൂന്ന് രേഖകള്‍ തങ്ങളുടെ മെമ്പര്‍മാര്‍ക്കായി പുറത്തിറക്കിയിട്ടുണ്ടെന്നാണ് ടാസ്‌ക് ഫോഴ്‌സ് പറയുന്നത്. പുതിയ രേഖകള്‍ കണ്‍വെയന്‍സര്‍മാര്‍ക്കും അവരുടെ ക്ലൈന്റുകള്‍ക്കും പ്രക്രിയകളില്‍ കൂടുതല്‍ വ്യക്തതയേകുമെന്നാണ് ടാസ്‌ക് ഫോഴ്‌സ് അവകാശപ്പെടുന്നത്.

സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ അവസാനിക്കുന്നതിന് മുമ്പ് ട്രാന്‍സാക്ഷനുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് പോലുള്ള വിഷമാവസ്ഥകളെ സുഗമമായി തരണം ചെയ്യുന്നതിനും സ്റ്റാമ്പ് ഡ്യൂട്ടി ആനുകൂല്യം നിരവധി പേര്‍ക്ക് ലഭിക്കാതെ പോകുന്നത് പോലുളള വിഷമാവസ്ഥകള്‍ ഇതിലൂടെ പരിഹരിക്കാനാവുമെന്നും ടാസ്‌ക്‌ഫോഴ്‌സ് വ്യക്തമാക്കുന്നു.

 • ബജറ്റില്‍ എന്‍എച്ച്എസിനും നഴ്‌സുമാര്‍ക്ക് പരിഗണന നല്‍കിയില്ലെന്നു പരാതി
 • എന്‍എച്ച്എസ് സ്‌ട്രോക് വാര്‍ഡില്‍ കൊലപാതകവും ലൈംഗിക അതിക്രമങ്ങളും; ഹോസ്പിറ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
 • കൊറോണ മൂലം ബ്രിട്ടനിലെ ജനസംഖ്യ രണ്ട് ശതമാനം കുറയാന്‍ സാധ്യത! 1.3 മില്യണ്‍ കുടിയേറ്റ തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല
 • ആദായനികുതി പരിധി മരവിപ്പിച്ചും ഫര്‍ലോ സ്‌കീം ആറ് മാസം നീട്ടിയും സുനകിന്റെ ബജറ്റ്
 • യുകെയില്‍ നേരിട്ട വംശീയതയെക്കുറിച്ചും മേഗാന്‍ അഭിമുഖത്തില്‍ തുറന്നടിക്കും!
 • വാക്‌സിനോട് മുഖം തിരിച്ച് നില്‍ക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത കുത്തിവയ്പ്പ്!
 • വിദേശത്തു നിന്ന് യുകെയിലെത്തുന്ന പലര്‍ക്കും കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി ഒമ്പത് ദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതി
 • യുകെയിലെ 40% കോവിഡ് കേസുകളും പടര്‍ന്നത് ആശുപത്രികളില്‍ നിന്ന്!
 • ഇംഗ്ലണ്ടിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ സമ്പന്ന വിദ്യാര്‍ത്ഥികളെക്കാള്‍ 3 എ-ലെവല്‍ ഗ്രേഡുകള്‍ക്ക് പിന്നില്‍
 • വോള്‍വര്‍ഹാംപ്ടണിലെ ഇന്ത്യന്‍ കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്; അമ്മയും മകളും മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway