നാട്ടുവാര്‍ത്തകള്‍

അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷാ രവിക്ക് ജാമ്യം

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ക്കിറ്റ് കേസില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. ഡല്‍ഹി പട്യാലാ ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ദിഷയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. പട്യാല കോടതി തന്നെയാണ് ദിഷയെ കസ്റ്റഡിയില്‍ വിട്ടത്. ഫെബ്രുവരി 20ന് കേസ് വിചാരണ നടത്തിയ കോടതി കേസില്‍ വിധി പറയാന്‍ 23 ാം തിയതിയിലേക്ക് മാറ്റുകയായിരുന്നു.

ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍ കിറ്റ് കേസില്‍ കുറ്റമാരോപിച്ചാണ് കോളേജ് വിദ്യാര്‍ത്ഥിയായ ദിഷ രവിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 13ാം തിയതി ബെംഗളൂരുവില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസ് എഫ്ഐആറിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയുണ്ടെന്നും അത് തടയുന്നതിനുള്ള നടപടി ഉണ്ടാവണം എന്നും ദിഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ ഹര്‍ജിയിന്മേലാണ് കോടതിയുടെ നടപടി.

ദിഷയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‌സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ദിഷ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ട്വീറ്റിന്റെ ടൂള്‍ക്കിറ്റുമായി ബന്ധപ്പെട്ടാണ് പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിയുമായ 22കാരി ദിഷ രവിയെ അവരുടെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

തന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ലീക്കായെന്നും എഫ്‌ഐആറിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി ദിഷ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു . ചില ദേശീയ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്ത് കര്‍ണാടകയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ചത്. ഇത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ദിഷ ഹര്‍ജിയില്‍ പറഞ്ഞു.

എന്നാല്‍ വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതില്‍ ഡല്‍ഹി പൊലീസിന് പങ്കില്ലെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ പറഞ്ഞു. എഫ്‌ഐആറില്‍ പ്രതിപാദിക്കുന്ന യാതൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച കോടതിയില്‍ ഒരു അഫിഡവിറ്റ് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലഭിച്ച വിവരങ്ങളെല്ലാം തങ്ങള്‍ക്ക് നല്‍കിയത് പൊലിസാണെന്ന് മാധ്യമങ്ങള്‍ പറയുന്നതെന്തുകൊണ്ടെന്ന് ദിഷയുടെ അഭിഭാഷകനായ അഡ്വ. അഖില്‍ സിബല്‍ കോടതിയില്‍ ചോദിച്ചു. മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് ദിഷയുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിച്ചതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

വിവരങ്ങള്‍ ചോര്‍ന്നതില്‍ ഡല്‍ഹി പൊലീസിന് പങ്കില്ലെന്ന സോളിസിറ്റര്‍ ജനറല്‍ മെഹ്തയുടെ സ്‌റ്റേറ്റ്‌മെന്‍ന്റ് കോടതി റെക്കോര്‍ഡ് ചെയ്തു. ദിഷയുടെ ഹര്‍ജിയില്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റിയെ കൂടാതെ ദേശീയ മാധ്യമങ്ങളായ ന്യൂസ് 18, ഇന്ത്യ ടുഡെ, ടൈംസ് നൗ എന്നീ ചാനലുകള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു .

 • 'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി
 • രണ്ടിലയുടെ പേരില്‍ ജോസും ജോസഫും തമ്മിലുള്ള അങ്കം സുപ്രീം കോടതിയില്‍
 • ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം
 • സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; ബിജെപി മന്ത്രി തെറിച്ചു
 • കോഴിക്കോട് പ്രദീപ് കുമാറിനെത്തന്നെ പരിഗണിച്ച് സിപിഎം;രഞ്ജിത്ത് പിന്മാറി
 • 'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ യുവതിയുടെ പരാതി
 • രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം
 • മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം
 • കേരളത്തില്‍ യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടുമെന്നു ഹൈക്കമാന്‍ഡ് സര്‍വേഫലം
 • ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway