സിനിമ

'ആദ്യമായി ബോംബെയില്‍ വന്നപ്പോള്‍ തല ചായ്ക്കാന്‍ ഒരു ഇടം പോലും ഉണ്ടായിരുന്നില്ല'; ദീപിക പദുക്കോണ്‍


ബോളിവുഡിലെ സൂപ്പര്‍നായികയായി മാറിയ നടിയാണ് ദീപിക പദുക്കോണ്‍. തെന്നിന്ത്യയിലും നടിയ്ക്ക് ആരാധകരേറെയുണ്ട്. താന്‍ ഏറെ കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ നിലയിലേക്കെത്തിയതെന്ന് പറയുകയാണ് ഫെമിന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക. സാധാരണ കുടുംബത്തിലെ എല്ലാ പെണ്‍കുട്ടികളും വളര്‍ന്ന പോലെത്തന്നെയാണ് താനും വളര്‍ന്നിട്ടുള്ളതെന്ന് ദീപിക പറയുന്നു.

ആദ്യമായി ബോംബെയിലേക്ക് വന്നപ്പോള്‍ തനിക്ക് തല ചായ്ക്കാന്‍ ഒരിടം പോലും ഉണ്ടായിരുന്നില്ലെന്നും ഒരു വീട് വാങ്ങാന്‍ ഒരു പാട് കഷ്ടപ്പെട്ടെന്നും ദീപിക പറഞ്ഞു.

വീട് നോക്കുന്ന കാര്യത്തിലും താന്‍ തന്നെയാണ് മുന്നിലെന്നും വീട്ടു സാധനങ്ങള്‍ വാങ്ങുന്നതും ഓര്‍ഡര്‍ ചെയ്യുന്നതും ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം താനാണെന്നനും നടി പറയുന്നു.

എന്തിനാണ് ഇതെല്ലാം ഒറ്റക്ക് ചെയ്യുന്നതെന്ന് രണ്‍വീര്‍ പലപ്പോഴും ചോദിക്കാറുണ്ടെന്നും എന്നാല്‍ ഇത് തന്റെ ശീലമായിപ്പോയെന്നും ദീപിക പറഞ്ഞു. തന്റെ അമ്മയും ഇങ്ങനെയായിരുന്നെന്നും വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് വീട്ടിലെ ഭക്ഷണം തന്നെ നല്‍കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

 • വീട്ടുകാരുടെ നിര്‍ബന്ധത്താലാണ് അഭിനയരംഗത്തെത്തിയതെന്ന് നായിക നിഖില വിമല്‍
 • ആരും കൈപിടിച്ച് കൊണ്ടുവരാന്‍ കാത്തിരിക്കേണ്ട, സ്ത്രീകള്‍ ഫൈറ്റ് ചെയ്ത് മുന്നിലേക്ക് വരണം: നടി ഗ്രേസ് ആന്റണി
 • ആദ്യ പ്രണയിനി ഇപ്പോള്‍ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് ഉണ്ണി മുകുന്ദന്‍
 • പ്രണയത്തിലാണ്, കല്ല്യാണം കഴിക്കണം എന്ന് വച്ചല്ല പ്രണയിക്കുന്നത്; മനസ് തുറന്ന് രഞ്ജിനി ഹരിദാസ്
 • പിഎച്ച്ഡി പൂര്‍ത്തിയാക്കി ഗൗതമി നായര്‍ വീണ്ടും അഭിനയ രംഗത്തേക്ക്
 • 'ദൃശ്യം 2 'അക്കാദമിയിലെ ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കണം'; വൈറലായി ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ടിന്റെ റിവ്യൂ
 • ജീവിതത്തില്‍ ചിലതൊക്കെ കൊണ്ടുകൊണ്ടു പഠിച്ചതാണ്: ലെന
 • നടി അഞ്ജലി നായര്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നു !
 • കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്നാണ് ചിലരുടെ ധാരണ; ധര്‍മ്മജന്‍
 • ക്ഷേത്രദര്‍ശനത്തിനായി നീലേശ്വരത്ത് എത്തി ദിലീപും കാവ്യയും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway