പാര്‍ട്ടിയും ചിഹ്നവും കിട്ടിയതോടെ ശക്തരായ ജോസ് കെ. മാണി വിഭാഗം തിരഞ്ഞെടുപ്പിന് മുമ്പ് ജോസഫ് പക്ഷത്തിനെതിരെ അവസാന ആയുധം എടുക്കുന്നു. ജോസഫ് പക്ഷത്തിനു ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള തൊടുപുഴയിലും കടുത്തുരുത്തിയിലും വീണ്ടും മത്സരിക്കാനിരിക്കുന്ന പി ജെ ജോസഫിനും മോന്‍സ് ജോസഫിനും അയോഗ്യത കല്പിക്കാനാണ് ജോസ് കെ മാണിയും കൂട്ടരും അണിയറ നീക്കം ശക്തമാക്കിയത്.
നിയമ സഭയിലെ വിപ്പ് ലംഘനവുമായി ബന്ധപ്പെട്ടു പി.ജെ. ജോസഫിനും മോന്‍സ് ജോസഫിനുമെതിരേ നല്കിയ അയോഗ്യതാ പരാതിയില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ജോസ് കെ. മാണി വിഭാഗം. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാന്‍ സ്പീക്കറെ സമീപിക്കും. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം കൈക്കോടതി ഡിവിഷന് ബെഞ്ചും ശരിവച്ചതോടെയാണിത്.
സ്പീക്കര്‍ ഉടന്‍ ഉചിതതീരുമാനം എടുക്കുമെന്നാണ് ജോസ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍. ജോസഫിനെയും മോന്‍സിനെയും അയോഗ്യരാക്കിയാല്‍ ജോസഫ് വിഭാഗം ദുര്‍ബലമാകുമെന്നാണു ജോസ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കവെ മുതിര്‍ന്ന നേതാവായ ജോസഫിനെതിരേ നടപടി എടുത്താല്‍ അത് രാഷ്ട്രീയതിരിച്ചടി ഉണ്ടാക്കുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. മാത്രമല്ല ജോസഫിനെയും മോന്‍സിനെയും അയോഗ്യരാക്കിയാലും കോടതില്‍നിന്നു സ്റ്റേ ലഭിക്കാനുളള സാധ്യതയേറെയാണ്.
സര്‍ക്കാരിനെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തിലുളള വോട്ടെടുപ്പുമായി ബന്ധപ്പെട്ടാണ് അയോഗ്യതാവിഷയം ഉയര്‍ന്നത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് പി.ജെ. ജോസഫിനും സി.എഫ്. തോമസിനും മോന്‍സ് ജോസഫിനും ജോസ് വിഭാഗത്തിന്റെ വിപ്പ് റോഷി അഗസ്റ്റിന് നല്കി. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിനും എന്‍. ജയരാജിനും ജോസഫ് വിഭാഗത്തിന്റെ വിപ്പ് മോന്‍സ് ജോസഫും നല്കി. ജോസഫ് വിഭാഗം അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രമേയത്തെ അനുകൂലിച്ചു വോട്ടും ചെയ്തു. ജോസ് വിഭാഗം ചര്‍ച്ചയില്‍നിന്നു വിട്ടുനിന്നു. ഇതോടെയാണ് വിപ്പ് ലംഘനം ഉയര്‍ത്തി ഇരുവിഭാഗവും സ്പീക്കര്‍ക്കു പരാതി നല്‍കിയത്. ഇതിനിടെ, കേരള കോണ്‍ഗ്രസിന്റെ വിപ്പ് റോഷി അഗസ്റ്റിനാണെന്നു സ്പീക്കര്‍ പ്രഖ്യാപിച്ചു. ജോസഫ് വിഭാഗം നല്കിയ പരാതിയില്‍ നിയമസഭാസമ്മേളനം അവസാനിക്കുന്നതിനു മുമ്പായി ഇരുവിഭാഗത്തിന്റെയും ഹിയറിങും നടത്തി. എന്നാല്‍ ചിഹ്നവും പാര്‍ട്ടിയുടെ പേരും ആര്‍ക്കാണെന്ന തര്‍ക്കം കോടതിയില്‍ എത്തിയതോടെ അയോഗ്യതാ പരാതിയില്‍ ഉടന്‍ തീര്‍പ്പ് വേണ്ടന്ന നിലപാടാണ് സ്പീക്കര്‍ കൈക്കൊണ്ടത്. ഇനിയത് നീങ്ങി.